December 10, 2023

‘സാരിയിൽ ഹോട്ട് ലുക്കിൽ നടി മീനാക്ഷി രവീന്ദ്രൻ, നൈറ്റ് ചിത്രങ്ങളുമായി താരം..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ നായികാനായകനിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. അതിൽ മത്സരാർത്ഥിയായി വന്ന മീനാക്ഷി പിന്നീട് സിനിമയിൽ അഭിനയത്രിയായി തിളങ്ങുകയും ചെയ്തു. മത്സരത്തിൽ ഫൈനലിന് മുമ്പ് തന്നെ പുറത്തായെങ്കിലും അതിൽ വിധികർത്താവായിരുന്ന സംവിധായകൻ ലാൽജോസിന്റെ തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിൽ ചെറിയ റോളിൽ മീനാക്ഷി അഭിനയിച്ചിരുന്നു.

പിന്നീട് മറിമായം, തട്ടീം മുട്ടീം തുടങ്ങിയ മഴവിൽ മനോരമയിലെ തന്നെ പ്രോഗ്രാമുകളിൽ മീനാക്ഷി അഭിനയിച്ചു. അതെ ചാനലിൽ ഉടൻ പണം എന്ന ഗെയിം ഷോയിൽ അവതാരകയായി എത്തിയ ശേഷമാണ് മീനാക്ഷി കൂടുതൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അതിൽ ഡൈൻ ഡേവിസിന് ഒപ്പമുള്ള അവതരണ ശൈലി പ്രേക്ഷകർ സ്വീകരിക്കുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.

പിന്നീട് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന സിനിമയിൽ ഫഹദിന്റെ മകളുടെ റോളിൽ മീനാക്ഷി അഭിനയിച്ചിരുന്നു. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹൃദയത്തിലും ചെറിയ ഒരു വേഷത്തിൽ മീനാക്ഷി അഭിനയിച്ചിരുന്നു. ഉടൻ പണത്തിന്റെ രണ്ടാം സീസണുകളിലും മീനാക്ഷി അവതാരകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മീനാക്ഷി പങ്കുവച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. സാരി ധരിച്ച് നിൽക്കുന്ന ഒരു നൈറ്റ് ഫോട്ടോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. അതിന് താഴെ നല്ല കമന്റുകളോടൊപ്പം തന്നെ ചിലർ മോശം കമന്റുകൾ വന്നിട്ടുണ്ട്. അത്തരം കമന്റുകൾ മൈൻഡ് ചെയ്യില്ലെന്ന് മീനാക്ഷി തന്നെ അഭിമുഖങ്ങളിൽ പ്രതികരിച്ചിരുന്നു. താരത്തിന്റെ സുഹൃത്താണ് ഫോട്ടോ എടുത്തത്.