December 2, 2023

‘ഈ വേഷത്തിൽ എന്തൊരു ചന്തമാണ്‌!! ദാവണിയിൽ തിളങ്ങി മീനാക്ഷി അനൂപ്..’ – ഫോട്ടോസ് വൈറലാകുന്നു

ഷോർട്ട് ഫിലിമിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് സിനിമയിൽ ബാലതാരമായി മാറുകയും ചെയ്ത ഒരാളാണ് മീനാക്ഷി അനൂപ് എന്ന ആരാധകരുടെ സ്വന്തം മീനൂട്ടി. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന ശേഷം മീനാക്ഷി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം.

അതിന് ശേഷം വൺ ബൈ ടു എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. അമർ അക്ബർ അന്തോണിയിലെ ഫാത്തിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് മോഹൻലാൽ ചിത്രമായ ഒപ്പത്തിൽ കൂടി അഭിനയിച്ചതോടെ ഒരുപാട് ആരാധകരുള്ള കുട്ടി താരമായി മീനാക്ഷി മാറിയിരുന്നു. ഇരുപതിൽ അധികം സിനിമകളിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ ഷോകളിൽ അവതാരകയായും മീനാക്ഷി ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. ഫ്ലാവേഴ്സ് ചാനലിലെ ടോപ് സിംഗറിന്റെ അവതാരകയായി 2018 മുതൽ മൂന്ന് സീസണുകളിലായി അവതരിപ്പിക്കുന്ന മീനാക്ഷി ആ ജോലിയും ഭംഗിയായി തന്നെ ചെയ്തുവരികയാണ്. ഇതോടൊപ്പം പഠനത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് മീനാക്ഷി. ഈ വർഷം എസ്.എസ്.എൽ.സിക്ക് മിന്നും വിജയമാണ് മീനാക്ഷി നേടിയത്.

ടോപ് സിംഗറിൽ അവതാരകയായി എത്തുമ്പോൾ മീനാക്ഷി ഇടുന്ന വസ്ത്രങ്ങൾ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. അതിന്റെ ചിത്രങ്ങൾ മിക്കപ്പോഴും മീനാക്ഷി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ദാവണി അണിഞ്ഞുള്ള മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കി. ഡൊമിനിക്കിന്റെ സ്റ്റൈലിങ്ങിൽ പ്രാനടിയുടെ ഔട്ട്.ഫിറ്റിൽ സുജേഷ് എടുത്ത ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചിരുന്നത്.