ബാലതാരമായി സിനിമയിൽ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. 2015-ൽ പുറത്തിറങ്ങിയ അമർ അകബർ അന്തോണി എന്ന സിനിമയിലെ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ മീനാക്ഷി കഴിഞ്ഞ വർഷമാണ് പത്താം ക്ലാസ് പാസ്സായത്. മീനാക്ഷി തന്റെ മാർക്ക് ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് മിന്നും വിജയം നേടിയ കാര്യം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടുമൊരു പരീക്ഷ കാലത്തിലേക്ക് കടന്നിരിക്കുകയാണ് മീനാക്ഷി. പ്ലസ് വൺ പരീക്ഷയ്ക്ക് തയ്യാറായി നിൽക്കുന്ന ഒരു ഫോട്ടോ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പത്താം ക്ലാസ്സിൽ ഒമ്പത് എ പ്ലസ് നേടി മിന്നും വിജയം നേടിയ മീനാക്ഷി പ്ലസ് വൺ പരീക്ഷയ്ക്ക് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ളാക്കാട്ടൂർ എംജിഎം എൻഎസ്.എസ് എച്ച്.എസ്.എസ് സ്കൂളിലാണ് മീനാക്ഷി പഠിക്കുന്നത്.
“വേനൽ ചൂടിൽ നിന്ന് പരീക്ഷാ ചൂടിലേക്ക്.. ഒരു പാവം പെൺകുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ഫോട്ടോ പങ്കുവച്ചത്. മീനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ഇട്ടത്. ഈ തവണയും മികച്ച വിജയം നേടട്ടെ എന്നാണ് പലരും ആശംസിച്ചത്. മീനാക്ഷിയെ സ്കൂൾ യൂണിഫോമിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ചിലർ ആരാധകർ അഭിപ്രായം പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോൾ സിനിമ അധികം സജീവമല്ല മീനാക്ഷി. പഠനത്തിൽ ശ്രദ്ധ കൊടുത്ത മീനാക്ഷി ഫ്ലാവേഴ്സ് ടി.വിയിലെ ടോപ് സിംഗറിന്റെ അവതാരകയാണ്. ടോപ് സിംഗറിന്റെ മൂന്ന് സീസണിലും മീനാക്ഷി തന്നെയായിരുന്നു അവതാരക. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. കോട്ടയം കിടങ്ങൂർ സ്വദേശിനിയാണ് മീനാക്ഷി. അനൂപ്, രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി.