February 26, 2024

‘വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നു പോയി, എന്നും ഹൃദയത്തിൽ ഉണ്ടാവും..’ – സാഗറിന്റെ വേർപാടിൽ മീന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു അഭിനയത്രിയാണ് നടി മീന. തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മീന മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ ജോഡിയായി ഒരുപാട് സിനിമകളിൽ മലയാളത്തിൽ പണ്ടും ഇപ്പോഴും അഭിനയിക്കുന്നുണ്ട്. ബാലതാരമായി അഭിനയിച്ചു തുടങ്ങിയ മീന ഇന്നും നായികയായി തിളങ്ങുന്നുണ്ട്.

മീനയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയും വിഷമവും നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത്. മീനയുടെ ഭർത്താവ് സാഗർ ഈ കഴിഞ്ഞ മാസം അവസാനമാണ് മരണപ്പെട്ടത്. ഭർത്താവിന്റെ വിയോഗത്തിൽ മീനയും മകളും ഏറെ സങ്കടത്തിലാണ്. ഒരു വർഷത്തോളമായി മീനയുടെ ഭർത്താവ് സാഗർ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. ഈ കഴിഞ്ഞ ജൂൺ 28-നായിരുന്നു സാഗർ മരിച്ചത്.

ഭർത്താവിന്റെ വിയോഗത്തിന് 2 ദിവസം കഴിഞ്ഞ് മീന സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമങ്ങളെ അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. കൂടുതലും ഒന്നും താരം പ്രതികരിച്ചിരുന്നില്ല. പക്ഷേ ഇപ്പോഴിതാ സാഗറിന്റെ ഓർമ്മകളിൽ മീന ചിത്രത്തോടൊപ്പം എഴുതിയ കാര്യങ്ങളാണ് ആരാധകരുടെ മനസ്സ് നിറച്ചിരിക്കുന്നത്. മീനയെ ആശ്വസിപ്പിച്ച് നിരവധി കമന്റുകളും വന്നു. “നിങ്ങൾ ഞങ്ങളുടെ മനോഹരമായ ഒരു അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നു പോയി.

ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളിൽ എന്നും ഉണ്ടാകും. പ്രാർത്ഥനയും സ്നേഹവും അയച്ചതിന് ലോകം എമ്പാടുമുള്ള ദശലക്ഷ കണക്കിന് നല്ല ഹൃദയങ്ങൾക്ക് നന്ദി പറയാൻ ഞാനും എന്റെ കുടുംബവും ഈ സമയം ആഗ്രഹിക്കുന്നു. തീർച്ചയായും ഞങ്ങൾക്ക് അത് ആവശ്യമായിരുന്നു. സ്നേഹവും പിന്തുണയും കരുതലും ഞങ്ങളിൽ വർഷിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുള്ളതിൽ വളരെ നന്ദിയുണ്ട്.. ആ സ്നേഹം ഞങ്ങൾ അനുഭവിക്കുന്നു..”, മീന സാഗറിന്റെ ചിത്രത്തോടൊപ്പം കുറിച്ചു.