നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ഏഞ്ചൽ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മുഖമാണ് നടി മെറീന മിഖായേൽ കുരിശിങ്കൽ. എന്നാൽ മെറീനയുടെ ആദ്യ ചിത്രം അതായിരുന്നില്ല. ദുൽഖർ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് മെറീന ആദ്യമായി അഭിനയിക്കുന്നത്.
തമിഴിൽ എന്നുൾ ആയിരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മെറീനയ്ക്ക് മലയാളത്തിൽ ആരാധകരെ ഉണ്ടാക്കി കൊടുത്ത ചിത്രം ഹാപ്പി വെഡിങ്ങാണ്. അതിലെ ‘സോഫിയ’ എന്ന കോമഡി റോൾ വളരെ കിടിലമായിട്ടാണ് മെറീന അവതരിപ്പിച്ചത്. പിന്നീട് ചങ്ക് സ്, എബി, നാം, വികൃതി, അംഗരാജ്യത്തെ ജിമ്മന്മാർ, ഇര, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ മെറീന അഭിനയിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ പുറത്തിറങ്ങിയ രണ്ട് എന്ന സിനിമയിലാണ് മെറീന അവസാനമായി അഭിനയിച്ചത്. പദ്മ, മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്നിവയാണ് മെറീനയുടെ അടുത്ത റിലീസ് ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും മെറീന ഭയങ്കര സജീവമാണ്. മെറീനയുടെ ചില ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
മെറീന മൈക്കിളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ ആവുന്നത്. മജെന്ത നിറത്തിലെ മോഡേൺ വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് മെറീനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ജിബിൻ മോനച്ചനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തലയിൽ ഒരു പൂവും ചൂണ്ടിയ മെറീനയുടെ ലുക്ക് കണ്ടിട്ട് പ്രേമത്തിലെ മേരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.