ചെറിയ ചെറിയ റോളുകളിലൂടെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. സഹനടി ടൈപ്പ് വേഷങ്ങളിലാണ് മെറീന കൂടുതൽ തിളങ്ങിയിട്ടുള്ളത്. അമർ അകബർ അന്തോണിയിലെ കഥാപാത്രമാണ് മെറീനയെ മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയത്. ഹാപ്പി വെഡിങ്ങിലെ സോഫിയ എന്ന കഥാപാത്രം ചെയ്തതോടെ പ്രേക്ഷകരുടെ കൈയടികൾ നേടുകയും ചെയ്തു.
എബി എന്ന ചിത്രത്തിലൂടെ നായികയായും മെറീന തിളങ്ങിയിരുന്നു. വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് മെറീന അഭിനയിച്ചത്. തമിഴിലും ഒരു സിനിമയിൽ മെറീന അഭിനയിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ നാലോളം സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. 2014 മുതൽ സിനിമയിൽ സജീവമായ മെറീന 25-ൽ അധികം സിനിമകളിൽ ഇതിനോടകം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
സിനിമ കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും മെറീന അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ പദ്മയാണ് മെറീനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ആറോളം മലയാള സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനായി ഇനിയുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു മെറീനയുടെ അച്ഛൻ മരിച്ചത്. അച്ഛന്റെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് വേണ്ടി നൽകിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ മെറീന തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി മാറിയ മെറീനയുടെ ഷൂട്ട് എടുത്തത് അനാർക്കലി വെഡിങ് ഫോട്ടോഗ്രാഫിയാണ്. മീഡോ ബൈ പ്രിയങ്കയാണ് സാരി ചെയ്തത്. നഷാശ് മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നൽകിയത്.