പ്രിത്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരിക്കുകയാണ്. ബ്ലെസിയുടെ കരിയറിലെയും അതുപോലെ പ്രിത്വിരാജിന്റെ നായകനായുള്ള കരിയറിലെയും ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ആടുജീവിതം മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം മികച്ച അഭിപ്രായമാണ് പറഞ്ഞത്. മലയാളത്തിലേക്ക് ഓസ്കാർ വരെ കൊണ്ടുവരുമെന്നാണ് പലരും പറഞ്ഞത്.
ഇപ്പോഴിതാ ആടുജീവിതം കണ്ടിട്ട് നടി മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. “ഇത് കണ്ടപ്പോൾ ഉണ്ടായ അനുഭവം വിവരിക്കാൻ വാക്കുകൾ കുറവാണ്! എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചത്തിൻ്റെ മനോഹരമായ പ്രതിഫലം.. മുഴുവൻ ടീമിനും ആശംസകൾ! ഇതാണ് രാജു, നിങ്ങളുടെ എക്കാലത്തെയും മികച്ചത്! ഈ സിനിമ നൽകിയതിന് നന്ദി ബ്ലെസി ചേട്ടാ..
മുഴുവൻ ടീമിനും ആശംസകൾ നേരുന്നു..”, ഇതായിരുന്നു മഞ്ജു വാര്യരുടെ വാക്കുകൾ. സിനിമയെ കുറിച്ച് മലയാള സിനിമയിലെ പല പ്രമുഖ വ്യക്തികളും അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ആറ് ദിവസം കൊണ്ട് 82 കോടിയാണ് ആടുജീവിതം നേടിയിട്ടുള്ളത്. മലയാളത്തിലെ അതിവേഗ നൂറ് കോടി ചിത്രമാകുമോ ആടുജീവിതം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ വർഷമാണ് മഞ്ഞുമേൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റായി മാറിയത്.
ആടുജീവിതം ഇനി ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നും കണ്ടറിയാം. അങ്ങനെയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഒരു വർഷത്തിനുള്ളിൽ മൂന്ന് ഇൻഡസ്ട്രി ഹിറ്റ് മലയാളത്തിൽ സംഭവിക്കും. ഇനി അടുത്ത ആഴ്ച ഇറങ്ങുന്ന വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ് എന്നീ സിനിമകളും പ്രതീക്ഷകൾ നൽകുന്നതാണ്. അതും പോസിറ്റീവ് ആണെങ്കിൽ ഒരു വർഷത്തിൽ ചരിത്രത്തിൽ ആദ്യമായി മോളിവുഡ് ആയിരം കോടി നേടും.