മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ ഒപ്പമാണ് പരിപാടിയിൽ പങ്കെടുത്തത്.ഷോയിൽ ശ്രദ്ധനേടിയ മഞ്ജുവിനെ അതെ ചാനലിൽ മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലേക്ക് ക്ഷണിക്കുകയും അതിൽ നിന്ന് സിനിമയിലേക്ക് എത്തുകയും ചെയ്തിരുന്നു.
നോർത്ത് 24 കാതം എന്ന സിനിമയിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ടമാർ പടാർ, ജിലേബി, ഉത്യോപ്യയിലെ രാജാവ്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സർവോപരി പാലാക്കാരൻ, പ്രേമസൂത്രം, കുട്ടിമാമ, ഉൾട്ട, മൈ സാന്റാ തുടങ്ങിയ സിനിമകളിൽ മഞ്ജു അഭിനയിച്ചു. ഭൂതകാലമാണ് മഞ്ജുവിന്റെ അവസാന റിലീസ് ചിത്രം.
മഞ്ജു ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ രണ്ടാമത്തെ സീസണിലെ മത്സരാർത്ഥി ആയിരുന്നു. അതിൽ 48 ദിവസം പുറത്തായ മഞ്ജുവിനെ കാത്തിരുന്നത് വലിയ വിമർശനങ്ങൾ ആയിരുന്നു. മഞ്ജുവിന് എതിരെ മോശം കമന്റുകളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരുന്നു. മഞ്ജുവിന്റെ കുടുംബത്തിന് എതിരെ വരെ വിമർശനങ്ങൾ വന്നു. മഞ്ജുവും ഭർത്താവും ബിഗ് ബോസിന് ശേഷം പിരിഞ്ഞുവെന്ന് ഓൺലൈൻ വാർത്തകൾ വന്നു.
ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണെന്നും അങ്ങനെയൊരു സംഭവമില്ലെന്നും മഞ്ജു പ്രതികരിച്ചെങ്കിലും പലരും ഇടയ്ക്കിടെ സുനിച്ചനെ പറ്റി ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ സുനിച്ചൻ തിരകെ എത്തിയ ശേഷമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അവർക്കൊക്കെയുള്ള മറുപടി ഇപ്പോൾ കൊടുത്തിരിക്കുകയാണ്. “മൈ ബോയ്സ്.. സുനിച്ചനെ ചോദിച്ചവർക്ക് ഒക്കെ ആൾ എത്തിയിട്ടുണ്ട്. മോനും അപ്പനും ഉറക്കമാണ്.. എഴുന്നേറ്റിട്ട് കാണാം..”, മഞ്ജു രസകരമായ ക്യാപ്ഷനോടെ കുറിച്ചു.