മലയാള സിനിമയിലെ ഇന്നത്തെ തലമുറയിൽപ്പെട്ട താരങ്ങൾ അഭിനയത്തോടൊപ്പം തന്നെ ഫിറ്റ് നെസിനും ഏറെ പ്രാധാന്യം നൽകുന്നവരാണ്. നടന്മാർ മാത്രമല്ല നടിമാരും ജിമ്മുകളിൽ പോവുകയും വർക്ക് ഔട്ടുകളും യോഗയും ഒക്കെ ചെയ്യുകയും ചെയ്യാറുണ്ട്. നായിക നടിമാർ ഒരു സമയംവരെ കുറച്ച് വർഷം അഭിനയിച്ചിട്ട് പിന്നീട് സിനിമകളിൽ മറ്റു റോളുകളിലേക്ക് ഒതുങ്ങി പോവുന്നവരായിരുന്നു.
ഇപ്പോഴത്തെ സ്ഥിതി പക്ഷേ അങ്ങനെയല്ല, ഫിറ്റ് നെസും ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ സിനിമയിൽ വർഷങ്ങളോളം നായികയായി തിളങ്ങി നിൽക്കാനും താരങ്ങൾക്ക് പറ്റുന്നുണ്ട്. കഴിഞ്ഞ പത്ത് പതിനേഴ് വർഷത്തോളമായി സിനിമയിൽ നായികയായി നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടി മംത മോഹൻദാസ്. 2005-ലാണ് മംത സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.
കാൻസറിനോട് വരെ പൊരുതി ജയിച്ചുനിൽകുന്ന മംത ഇപ്പോഴും ഒരു പുതുമുഖ നായികയുടെ ലുക്ക് തോന്നിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ടാണ്. ജിമ്മിൽ പോവുകയും കൃത്യമായ ഡയറ്റ് പ്ലാൻ നോക്കുകയും ചെയ്യുന്ന ഒരാളാണ് മംത. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോസ് പങ്കുവച്ചു പുതിയ താരങ്ങൾക്കും സ്ത്രീകൾക്കും മംത പ്രചോദനമാകാറുണ്ട്.
ഇപ്പോഴിതാ മംതയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് സെക്ഷൻ ആരാധകർക്ക് മുന്നിൽ പങ്കുവച്ചിരിക്കുകയാണ്. മംത ജിമ്മിൽ ചെയ്യുന്ന വർക്ക് ഔട്ടുകൾ കാണിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് വീഡിയോയാണ് താരം പങ്കുവച്ചത്. “മികച്ച അഡിക്ഷൻ” എന്ന ക്യാപ്ഷനായിരുന്നു മംത പോസ്റ്റിന് നൽകിയത്. 37-കാരിയെ പതിനേഴുകാരി ആകുന്നതിന് പിന്നിലുള്ള രഹസ്യം ഇതാണല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.