‘അമ്മയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ!! ആശംസ പോസ്റ്റുമായി നടി മംത മോഹൻദാസ്..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ ഒരുപാട് തിരക്കുള്ള നായികമാരിൽ ഒരാളാണ് നടി മംത മോഹൻദാസ്. 38-കാരിയായ മംത മറ്റുനടിമാരെ പോലെയല്ല, ഇന്നും നായികാ വേഷങ്ങൾ ചെയ്ത കൈയടി നേടിക്കൊണ്ടിരിക്കുന്ന താരമാണ്. ഇടയ്ക്ക് അർബുദം പിടിപ്പെട്ടിരുന്നെങ്കിലും അതിനോട് പോരാടി സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചുവന്ന മംത 2005 മുതൽ മലയാള സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ്.

മംത തന്റെ അമ്മയുടെ അറുപതാം ജന്മദിനത്തിന് ഇട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം എഴുതിയ മംതയുടെ വാക്കുകളാണ് ശ്രദ്ധനേടിയത്. “പ്രിയപ്പെട്ട അമ്മേ, നിങ്ങൾക്ക് 60 വയസ്സായി, പക്ഷേ 16 വയസ്സിലാണ് നിങ്ങൾ ഇപ്പോഴും.. പ്രത്യേകിച്ച് ആ അമ്മയുടെ മിന്നിമറയുന്ന കുഴികൾ. എപ്പോഴുമുള്ളത് പോലെ എന്നും പുഞ്ചിരിക്കട്ടെ.

ആ കുഴികൾ കൂടുതൽ ആഴമേറിയതാകട്ടെ.. നിങ്ങൾ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതുപോലെ വികാരഭരിതയും, സത്യസന്ധയും, വിനയവും, നീതിയുമുള്ളവളായിരിക്കട്ടെ.. എല്ലായ്‌പ്പോഴും എന്നപോലെ കൃപയോടെയും അതിശയകരമായ ആരോഗ്യത്തോടെയും ഇരിക്കുക, കാരണം 5 സ്ത്രീകളുടെ ജോലികൾ ഒരുമിച്ച് നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും.. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ കണക്കാക്കാനുള്ള ഒരു പ്രചോദനവും ശക്തിയുമാണ്.

വർഷങ്ങളായി നിങ്ങളിൽ എന്റെ ഉറ്റസുഹൃത്തിനെ കണ്ടെത്താനായത് ഒരു അനുഗ്രഹമാണ്. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അമ്മേ..”, മംത അമ്മയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. മംതയുടെ നിറവായ് ആരാധകരാണ് അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. മംത പ്രധാന റോളുകളിൽ ഒന്ന് അവതരിപ്പിക്കുന്ന ‘ലൈവ്’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.


Posted

in

by