സിനിമയിലും ജീവിതത്തിലും ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത മുന്നോട്ട് വന്ന താരമാണ് നടി മംത മോഹൻദാസ്. കാൻസർ എന്ന ഭീകരരോഗത്തിനെ അതിജീവിച്ച് ഒരുപാട് പേർക്ക് പ്രചോദനമായി മാറിയ മംത സിനിമയിൽ ഇന്നും നായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ്. പല നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മംതയ്ക്ക് അനായാസം ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രതേകത.
മിക്ക നായികാനടിമാർക്കും കോമഡി റോളുകളിൽ അഭിനയിക്കാൻ വലിയ പ്രയാസമാണ്. പക്ഷേ മംത അത് നിരവധി സിനിമകളിൽ സിംപിളായി ചെയ്തിട്ടുണ്ട്. മൈ ബോസ്, ടു കൺട്രീസ് പോലെയുള്ള സിനിമകളിൽ ദിലീപിനൊപ്പം കട്ടയ്ക്ക് കോമഡി അടിച്ച് പിടിച്ചുനിന്നയാളാണ് മംത. മയൂഖം എന്ന സിനിമയിലാണ് മംത ആദ്യമായി അഭിനയിക്കുന്നത്. എല്ലാ ടൈപ്പ് റോളുകളും താരം അഭിനയിച്ചിട്ടുണ്ട്.
ആദ്യ സിനിമ വലിയ വിജയം നേടിയില്ലെങ്കിലും അതിന് ശേഷം ഇറങ്ങിയ ലങ്ക, മധുചന്ദ്രലേഖ, ബാബാകല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാറി. തെലുങ്കിലും കന്നഡയിലും തമിഴിലും മംത അഭിനയിച്ചിട്ടുണ്ട്. ഭ്രമം, മ്യാവു എന്നിവയാണ് മംത അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ.
37-കാരിയായ മംത ഇന്നും കാണാൻ കിടിലം ലുക്കാണ്. ശരീരസൗന്ദര്യം ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ് താരം. അതുകൊണ്ട് തന്നെ ഏത് വസ്ത്രവും താരത്തിന് ചേരുകയും ചെയ്യും. ഇപ്പോഴിതാ ഷോർട്സിലുള്ള മംതയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മുംബൈയിലെ മരിയോട്ട് ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളാണ് മംത പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകൾ നല്കിയിട്ടുള്ളത്.