സർവോപരി പാലാക്കാരൻ, ഹണി ബീ 2 തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങി വന്ന മമിത, രജീഷ വിജയന് ഒപ്പം ഖോ ഖോ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ നല്ല വേഷങ്ങളിലേക്ക് എത്തിയത്. ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ മമിത ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇനി മമിതയെ നായികയായി കൂടി കണ്ടാൽ പ്രേക്ഷകർ ഏറെ തൃപ്തരാകും. ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റെർസ്, ഓപ്പറേഷൻ ജാവ, രണ്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മമിത. അനശ്വര രാജനൊപ്പമുള്ള സൂപ്പർ ശരണ്യ എന്ന സിനിമ ഇറങ്ങിയ ശേഷമാണ് മമിതയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്.
കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട് മമിത. ഫോർ എന്ന സിനിമയാണ് മമിതയുടെ അവസാനമായി ഇറങ്ങിയത്. മമിത തമിഴിൽ അഭിനയിക്കുന്ന ‘വണങ്ങാൻ’ ആണ് അടുത്തതായി വരാനുള്ള മമിതയുടെ സിനിമ. സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രം അവതരിപ്പിച്ച ശേഷം സമൂഹ മാധ്യമങ്ങളിലും മമിതയ്ക്ക് ഒരുപാട് ഫോളോവേഴ്സിനെ കിട്ടിയിരുന്നു.
ക്രിസ്തുമസ് പ്രമാണിച്ച് മമിത ചെയ്ത ഒരു മനോഹരമായ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. സാരിയിൽ അതി സുന്ദരിയായി തിളങ്ങുന്ന മമിതയുടെ ചിത്രങ്ങൾ എടുത്തത് ജിക്സൺ ഫ്രാൻസിസാണ്. പാരീസ് ഡേ ബൗട്ടിക്കിന്റെ കിടിലം സാരിയിലാണ് മമിത തിളങ്ങിയത്. ടച്ച് ബൈ സിരെയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് ട്രീയും ഗിഫ്റ്റുകളുമൊക്കെ മമിതയുടെ അടുത്ത് ഒരുക്കി വച്ചിരിക്കുന്നത് കാണാം.