ആദ്യ സിനിമകളിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അഭിനയിക്കുന്ന ആദ്യ സിനിമയിൽ ശ്രദ്ധനേടിയില്ലെങ്കിൽ അവർക്ക് പിന്നീട് അവസരങ്ങൾ ലഭിക്കാതെ ഇരിക്കുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോവുകയോ ഒക്കെ ചെയ്യാറുണ്ട്. അഭിനയിക്കുന്ന ആദ്യ സിനിമയിൽ ചെറിയ വേഷമാണെങ്കിലും ശ്രദ്ധനേടുന്നതാണെങ്കിൽ ഗുണമുണ്ടാവും.
ഇത്തരത്തിൽ അഹമ്മദ് കബീർ സംവിധാനം ചെയ്ത ഒടിടിയിൽ ഇറങ്ങിയ ചിത്രമായ മധുരത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക ശ്രീനാഥ്. മധുരത്തിലെ നായികാ അല്ലാതിരുന്നിട്ട് കൂടിയും മാളവികയെ പ്രേക്ഷകർ ശ്രദ്ധിച്ചു. നീതു എന്ന കഥാപാത്രമാണ് മാളവിക അവതരിപ്പിച്ചു. പ്രേക്ഷകരുടെയും അതിലുപരി യുവാക്കളുടെയും മനസ്സിലേക്ക് മാളവിക കയറിക്കൂടി.
സിനിമ മികച്ച അഭിപ്രായം നേടിയതോടെ മാളവികയെ തേടി കൂടുതൽ അവസരങ്ങൾ വന്നു. രണ്ടാമത്തെ ചിത്രമായ സാറ്റർഡേ നൈറ്റിലും മാളവിക നായിക തുല്യമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചരുന്നത്. ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ ഒന്നിച്ച് അഭിനയിക്കുന്ന കാസർഗോൾഡ് എന്ന സിനിമയാണ് മാളവികയുടെ അടുത്തതായി വരാനുളളത്. സിനിമയിൽ നായികയായിട്ടാണ് മാളവിക അഭിനയിക്കുന്നത്.
ഇപ്പോഴിതാ ബീച്ച് ബേബി എന്ന ക്യാപ്ഷൻ നൽകി കൊണ്ട് വർക്കലയിൽ കടൽ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു ഫോട്ടോഷൂട്ട് മാളവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. മുസമ്മിൽ മൂസാ എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ക്യൂട്ടും ഹോട്ടുമായ ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ആരാധകരുടെ കമന്റുകളുടെ മേളമാണ് പോസ്റ്റിന് താഴെ.