അഹമ്മദ് കബീർ സംവിധാനം ചെയ്ത ഒ.ടി.ടി റിലീസായ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു മധുരം. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, അർജുൻ അശോകൻ നിഖില വിമൽ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി മാളവിക ശ്രീനാഥ്. മധുരത്തിലെ നീതു എന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചിരുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം മാളവികയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് മാളവിക. റോഷൻ ആൻഡ്രൂസ്, നിവിൻ പൊളി കൂട്ടുകെട്ടിൽ ഇറങ്ങിയ സാറ്റർഡേ നൈറ്റ് ആയിരുന്നു മാളവികയുടെ അടുത്ത റിലീസ്. നിവിൻ പൊളിയുടെ നായികയായിട്ടാണ് അതിൽ മാളവിക അഭിനയിച്ചിരുന്നത്. സിനിമ പക്ഷേ മോശം അഭിപ്രായത്തെ തുടർന്ന് തിയേറ്ററിൽ പരാജയപ്പെട്ടു.
മാളവികയുടെ ആദ്യ തിയേറ്റർ റിലീസ് ചിത്രം കൂടിയായിരുന്നു ഇത്. തന്റെ മുഖം ഫ്ലെക്സുകളിലും ബിഗ് സ്ക്രീനിലും കണ്ടതിന്റെ സന്തോഷം മാളവിക ആ സമയത്ത് പങ്കുവച്ചിട്ടുണ്ടായിരുന്നു. ബി ടെക് എന്ന സിനിമയ്ക്ക് ശേഷം മൃദുൽ നായർ സംവിധാനം ചെയ്ത ആസിഫ് അലി, സണ്ണി വെയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാസർഗോൾഡ് ആണ് മാളവികയുടെ അടുത്ത സിനിമ.
അതിലും നായികയായി തന്നെയാണ് മാളവിക അഭിനയിക്കുന്നത്. മാളവികയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സോ ആൻഡ് സി ബൗട്ടിക്കിന്റെ ഔട്ട്.ഫിറ്റിൽ ശ്രീനാഥ് എടുത്ത ചിത്രങ്ങളാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. നീല ഡ്രെസ്സിൽ അതിസുന്ദരിയായി മാളവികയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ആരാധകരുടെ മനസ്സ് കീഴടക്കാനും മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്.