രണ്ട് തവണ സംസ്ഥാന ചിലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള താരമാണ് മാളവിക നായർ. മമ്മൂട്ടിയുടെ മകളായി കറുത്തപക്ഷികൾ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് മാളവിക മലയാളികൾക്ക് സുപരിചിതയാകുന്നത്. കറുത്തപക്ഷികളിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയായി മികച്ച പ്രകടനം കാഴ്ചവച്ച മാളവികയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു.
അതിന് ശേഷം കൂടുതൽ സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ മാളവികയ്ക്ക് അവസരങ്ങൾ വന്നു. യെസ് യുവർ ഓണർ, മായാബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ, ഇത്ര മാത്രം, വാദ്ധ്യാർ, ലിറ്റിൽ മാസ്റ്റർ, ഡാഫ്‌ഡർ തുടങ്ങിയ സിനിമകളിൽ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു. ഇത് കൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
ഭക്തീയ സീരിയലുകളിലായിരുന്നു കൂടുതലും മാളവിക അഭിനയിച്ചത്. ബാലതാരമായി അഭിനയിച്ച മലയാളികൾ കണ്ട മാളവികയെ പെട്ടന്നാണ് വലിയ വേഷങ്ങളിലേക്ക് മാറിയത്. ജോർജേട്ടൻസ് പൂരത്തിൽ വിനയ് ഫോർട്ട് പെണ്ണുകാണാനായി പോകുന്ന കുട്ടിയായി അഭിനയിച്ചു. അതിന് ശേഷം ഈ വർഷം സി.ബി.ഐ 5-ൽ വലിയ കുട്ടിയുടെ അമ്മയുടെ റോളിൽ മാളവിക അഭിനയിച്ചിരുന്നു.
മാളവികയെ പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ പ്രേക്ഷകർക്കും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. പലരും മിസ് കാസ്റ്റിംഗ് എന്നായിരുന്നു പറഞ്ഞിരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാളവിക സജീവമാണ്. ഓണത്തെ വരവേറ്റ് കൊണ്ട് മാളവിക നാടൻ ലുക്കിൽ സെറ്റ് സാരി ധരിച്ച് എടുത്ത ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. സെറ്റ് സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ പറയുന്നത്.