November 29, 2023

‘ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടി!! പൂക്കൾ കൈയിൽ പിടിച്ച് ക്യൂട്ട് ലുക്കിൽ മാളവിക..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച ശേഷം ജനമനസ്സുകളിൽ ഇടംപിടിക്കുകയും പിന്നീട് നായികയായി മാറുകയും ചെയ്യുന്ന നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അവർ ചിലപ്പോൾ തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കുകയും അറിയപ്പെടുന്ന താരമായി മാറുകയും ചെയ്യും. അങ്ങനെ ബാലതാരമായി തുടങ്ങി പിന്നീട് നായികയായി ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി മാളവിക നായർ.

മാളവിക എന്ന് പറയുന്നതിനേക്കാൾ ഉസ്താദ് ഹോട്ടലിലെ ഹൂറിയെന്നോ കർമ്മയോദ്ധയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച കുട്ടിയെന്നോ പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവും. പുതിയ തീരങ്ങൾ, ബ്ലാക്ക് ബട്ടർഫ്ലൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ച മാളവിക ആദ്യമായി നായികയാവുന്നത് പകിട എന്ന ആസിഫ് അലി ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴിൽ ഒരു സിനിമയിലും മാളവിക നായികയായി.

അതിന് ശേഷം തെലുങ്കിൽ ചുവടുറപ്പിച്ച മാളവിക അവിടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യെവടെ സുബ്രമണ്യം, കല്യാണ വൈഭോഗമേ, മഹാനടി, വിജേത, ടാക്സിവാല, ഒരേ ബജ്ജിക തുടങ്ങിയ തെലുങ്ക് സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. തെലുഗ് നടൻ നാഗചൈതന്യ നായകനാകുന്ന ‘താങ്ക്യൂ’ എന്ന സിനിമയിലാണ് ഇപ്പോൾ മാളവിക അഭിനയിക്കുന്നത്.

മലയാളത്തിലേക്ക് വീണ്ടും വരുമെന്ന് പ്രതീക്ഷയിലാണ് താരത്തിന്റെ മലയാളി ആരാധകർ. മാളവികയുടെ ഒരു പുതിയ കലക്കൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ ശ്രദ്ധ നേടുന്നത്. മേഘ്‌ന വി എന്ന ഫെമയിൽ ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ ദിവ്യ ഗോയലിന്റെ ഔട്ട്ഫിറ്റിലാണ് മാളവിക ഷൂട്ട് നടത്തിയിരിക്കുന്നത്. ശെഫലി ഡിയോരയുടെ സ്റ്റൈലിങ്ങിൽ അനുഷ രാമകൃഷ്ണയാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തത്.