തെന്നിന്ത്യയിലെ ഗ്ലാമറസ് താരമായി മാറികൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് മാളവിക മോഹനൻ. മോഡലിംഗ് മേഖലയിൽ തന്റെ കരിയർ ആരംഭിച്ച മാളവിക അത് കഴിഞ്ഞ് മലയാളത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. മലയാളിയായ ബോളിവുഡ് ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളാണ് മാളവിക. അച്ഛന്റെ പാത പിന്തുടർന്ന് വന്ന മാളവിക അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
കണ്ണൂർ സ്വദേശിനിയായ മാളവികയെ സിനിമയിൽ അഭിനയിക്കാൻ പറഞ്ഞത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. അങ്ങനെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെ ചിത്രത്തിൽ നായികയായി അരങ്ങേറിയത്. പക്ഷേ ആ സിനിമയിൽ തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ല. അത് കഴിഞ്ഞ് മാളവിക ഒരു കൊല്ലാതെ ബ്രേക്ക് എടുത്ത ശേഷം നിർണായകം എന്ന സിനിമയിലൂടെ വീണ്ടും മടങ്ങിയെത്തി.
പിന്നീട് കന്നഡയിലും ഹിന്ദിയിലും ഓരോ സിനിമകൾ ചെയ്ത ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തി. ഈ തവണ മമ്മൂട്ടി ചിത്രത്തിൽ തന്നെയാണ് മാളവിക അഭിനയിച്ചത്. അതിന് ശേഷം തമിഴിൽ നിന്ന് അവസരങ്ങൾ വന്നു. അതോടുകൂടി മാളവികയുടെ കരിയർ മാറി മറിഞ്ഞു. രജനി ചിത്രത്തിൽ ഒരു വേഷം ചെയ്ത ശേഷം മാളവിക തമിഴിൽ വിജയുടെ നായികയായി അഭിനയിക്കുകയും ചെയ്തു.
സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ഫിറ്റ് നെസ് കൂടി ശ്രദ്ധിക്കുന്ന ഒരാളാണ് മാളവിക. ഇപ്പോഴിതാ തന്റെ ട്രെയിനർ കഠിനമായ രീതിയിൽ വർക്ക് ഔട്ട് ചെയ്യിപ്പിച്ച ശേഷം തളർന്ന് കിടക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുകയാണ്. “നിങ്ങളുടെ പരിശീലകൻ നിങ്ങളെ ശക്തയാകാൻ വേണ്ടിയെന്ന് പറയുന്നു, എന്നാൽ രഹസ്യമായി നിങ്ങളെ കൊ.ല്ലാൻ ശ്രമിക്കുകയാണ്..”, മാളവിക കുറിച്ചു.