നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് മാത്യു തോമസ്. മാത്യു പ്രധാന വേഷത്തിൽ എത്തുന്ന അടുത്ത സിനിമയാണ് ക്രിസ്റ്റി. ഇതിന് മുമ്പ് മാത്യുവിന്റെ നായികമാരായി സമപ്രായക്കാരാണ് വന്നതെങ്കിലും ക്രിസ്റ്റിയിൽ എത്തുന്ന തെന്നിന്ത്യൻ താരമായ നടി മാളവിക മോഹനനാണ്. ആൽവിൻ ഹെൻറിയാണ് സംവിധാനം.
സിനിമയുടെ ആദ്യ പോസ്റ്റർ വന്നപ്പോൾ തൊട്ട് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചകളൊക്കെ നടന്നിരുന്നു. യുവതിയെ പ്രണയിക്കുന്ന കൗമാരക്കാരന്റെ കഥയാണോ ഇതെന്ന് പ്രേക്ഷകർ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചർച്ചകൾ വിരാമമിട്ട് കൊണ്ട് ക്രിസ്റ്റിയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസറിൽ മാളവികയെയും മാത്യു തോമസിനെയും മാത്രമാണ് കാണിച്ചിട്ടുള്ളത്.
മാത്യു അവതരിപ്പിക്കുന്ന കഥാപാത്രം സൈക്കിളിന്റെ ചെയിനിൽ ഓയിൽ ഇട്ടുകൊണ്ടിരിക്കുന്ന സമയത്ത് വീടിന്റെ മുന്നിൽ ഗേറ്റ് തുറന്ന് മാളവികയുടെ കഥാപാത്രം എത്തുന്നതും, മാളവികയെ നോക്കി പ്രണയപരവശനായി ഇരിക്കുന്ന മാത്യുവിന്റെയും ദൃശ്യങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ടീസർ വന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ന്യൂ ജൻ ര.തിനിർവേദമാണോ, ഇറ്റാലിയൻ ക്ലാസിക് ചിത്രമായ മലെനയുടെ മലയാളമാണോ എന്നൊക്കെ ചിലർ ടീസറിന് താഴെ സംശയത്തോടെ കമന്റുകൾ ഇട്ടിട്ടുണ്ട്. എന്താണ് സംഭവമെന്ന് അറിയാൻ ഫെബ്രുവരി പതിനേഴിന് റിലീസ് ചെയ്യുന്ന വരെ കാത്തിരിക്കേണ്ടി വരും. ഗ്ലാമറസ് താരമായ മാളവികയ്ക്ക് തമിഴിലും ഒരുപാട് ആരാധകരുള്ളതുകൊണ്ട് ഈ സിനിമ അവിടെയും റിലീസാകുമെന്ന് സൂചനകളുണ്ട്.