ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ആദ്യ സിനിമ അത്ര വിജയിച്ചില്ലെങ്കിലും മാളവികയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ക്യാമറാമാനായ കെയു മോഹനന്റെ മകളായ മാളവിക ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയിച്ചത്.
ആസിഫ് അലി ചിത്രമായ നിർണായകത്തിലാണ് മാളവിക നായികയായി അഭിനയിച്ചത്. നായികാ ആയിരുന്നെങ്കിൽ കൂടിയും അത്ര ശ്രദ്ധേയമായ ഒരു വേഷമായിരുന്നില്ല. അത് കഴിഞ്ഞ് കന്നഡയിൽ നായികയായ മാളവിക തൊട്ടടുത്ത വർഷം തന്നെ ബോളിവുഡിൽ അരങ്ങേറുകയും ചെയ്തിരുന്നു. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മാളവിക തിരിച്ച് മലയാളത്തിലേക്ക് വീണ്ടും എത്തി.
പേട്ട, വിജയിയുടെ നായികയായി മാസ്റ്റർ എന്നീ സിനിമകളിലൂടെ തമിഴിലും തുടക്കം കുറിച്ച മാളവികയ്ക്ക് അതിന് ശേഷമാണ് വലിയ രീതിയിൽ ആരാധകർ കൂടിയത്. സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ഗ്ലാമറസായി മാളവികയെ പിന്നീട് കാണാനും സാധിച്ചു. മോഡലിംഗ് രംഗത്തും സജീവമായി മാളവിക ഒരു ഗ്ലാമറസ് താരമായി വളർന്ന് വരികയും ചെയ്തു. ഈ വർഷം ഇറങ്ങിയ ക്രിസ്റ്റി ആയിരുന്നു മാളവികയുടെ അവസാനം ഇറങ്ങിയത്.
ഈ വേനൽ ചൂടിലും ആരാധകർക്ക് മുന്നിൽ അതിലും ഹോട്ടായി എത്തിയിരിക്കുകയാണ് മാളവിക. ഭാരത് റവയിൽ എടുത്ത മാളവികയുടെ പുതിയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. അനിഘ ജൈനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ ലുക്കിനെ കുറിച്ച് വാക്കുകൾ കിട്ടുന്നില്ലെന്ന് ആരാധകരിൽ ചിലർ കമന്റും ഇട്ടിട്ടുണ്ട്. വിക്രത്തിന്റെ തങ്കലാനാണ് മാളവികയുടെ അടുത്ത ചിത്രം.