ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ആദ്യ സിനിമ വലിയ രീതിയിൽ പരാജയപ്പെടുകയും 2 വർഷത്തോളം പുതിയ അവസരങ്ങൾ താരത്തിന് ലഭിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു. പിന്നീട് ആസിഫ് അലിക്ക് ഒപ്പം നിർണായകം എന്ന സിനിമയിൽ അഭിനയിച്ചു.
സിനിമയ്ക്ക് വലിയ അഭിപ്രായം ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഒരു കന്നഡ ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചെങ്കിലും മികച്ച വേഷങ്ങൾ മാളവികയെ തേടിയെത്തിയിരുന്നില്ല. മമ്മൂട്ടി നായകനായ “ദി ഗ്രേറ്റ് ഫാദർ” എന്ന സിനിമയിൽ ഒരു പൊലീസ് ഓഫീസറുടെ റോളിൽ മാളവിക പിന്നീട് അഭിനയിച്ചു.
അതിന് ശേഷം മാളവിക തമിഴിലേക്ക് പോവുകയും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്തു. പേട്ടയിലൂടെയാണ് തമിഴിലേക്ക് മാളവിക എത്തുന്നതെങ്കിലും വിജയ് യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് തെന്നിന്ത്യയിൽ ഒട്ടാകെ മാളവിക അറിയപ്പെട്ടത്. ധനുഷിന് ഒപ്പമുള്ള മാരനാണ് മാളവികയുടെ അവസാന റിലീസ് ചിത്രം.
തെന്നിന്ത്യയിൽ ഒരു ഗ്ലാമറസ് താരമായിട്ടാണ് ആരാധകർ മാളവികയെ കാണുന്നത്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് മാളവിക. ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള നൽകി ഇറ്റലിയിലേക്ക് യാത്ര പോയിരിക്കുകയാണ് മാളവിക. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. “എന്നെ പ്രകൃതിയുടെ നടുവിൽ നിർത്തുക, ഞാൻ ഏറ്റവും സന്തോഷവതിയാണ്..”, മാളവിക ഫോട്ടോസിന് ഒപ്പം കുറിച്ചു.