ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ മലയാളിയായ കെയു മോഹനന്റെ മകൾ കൂടിയായ മാളവികയുടെ സിനിമ പ്രവേശനത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറി.
അത് കഴിഞ്ഞ് മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും ഓരോ സിനിമ വീതം ചെയ്ത ശേഷം മാളവിക മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിൽ ശ്രദ്ധപിടിച്ചുപറ്റി. അതിന് ശേഷം തമിഴിൽ പേട്ട, മാസ്റ്റർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മാസ്റ്ററിൽ വിജയിയുടെ നായികയായി അഭിനയിച്ചു. ഈ വർഷമിറങ്ങിയ ക്രിസ്റ്റി എന്ന മലയാള ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.
വിക്രമിന്റെ തങ്കലാനാണ് മാളവികയുടെ അടുത്ത ചിത്രം. സമൂഹ മാധ്യമങ്ങളിൽ മാളവികയ്ക്ക് ധാരാളം ആരാധകരുള്ള ഒരാളാണ്. അതിന് പ്രധാനകാരണം മാളവിക ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് എന്നതാണ്. ഈ തവണ ആരാധകർക്ക് മുന്നിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് കൊണ്ടുവന്നിരിക്കുന്നത്. തൂവെള്ള നിറത്തിലെ സാരിയിലാണ് മാളവിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഭരത് റവയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു പുഴുയുടെ നടുവിൽ വെള്ള സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് മാളവിക നിൽക്കുന്നത്. ഇതെന്താണ് അപ്സരസോ അതോ ജലദേവതയോ എന്നാണ് പലരും സംശയിച്ച് ചോദിച്ചുപോകുന്നത്. ലേഖ ഗുപ്തയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു കഥാപാത്രം സിനിമയിൽ ലഭിക്കട്ടെയെന്നും പലരും ആശംസിക്കുന്നുണ്ട്. രാധിക ഷായാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.