സിനിമയിൽ നായികയായി ഒരുപാട് അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധപിടിച്ചുപറ്റി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി മാളവിക മേനോൻ. ഓർമ്മയിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളൊന്നും മാളവിക സിനിമയിൽ അധികം ചെയ്തിട്ടില്ല. പക്ഷേ ഒരു താരമെന്ന നിലയിലുള്ള മാളവികയുടെ വളർച്ച പക്ഷേ ഏറെ പ്രശംസീയമാണ്. 2012-ലാണ് മാളവിക ആദ്യമായി അഭിനയിച്ചത്.
ഈ വർഷം മാളവിക ആറോളം സിനിമകളിലാണ് അഭിനയിച്ചത്. അതിൽ മിക്കതും ചെറിയ വേഷങ്ങളായിരുന്നു. വലിയ സിനിമകളുടെ ഭാഗമാവാൻ മാളവിക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിലാണ് ഈ വർഷം മാളവിക അഭിനയിച്ചതിൽ അഞ്ച് സിനിമകൾ. അതുകൊണ്ട് തന്നെ അവസരങ്ങളും ധാരാളമായി വരാറുണ്ട്.
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും മാളവികയ്ക്ക് കുഴപ്പമില്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്. സിനിമയിൽ അത്തരം വേഷങ്ങൾ ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെ മാളവിക അത് തെളിയിച്ചിട്ടുണ്ട്. പലപ്പോഴും അത് മലയാളികളിൽ പലരെയും ഞെട്ടിപ്പിച്ചിട്ടുമുണ്ട്. നായികയായി മാളവിക വീണ്ടും അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
2023-ൽ അത് സംഭവിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ക്രിസ്തുമസ് പ്രമാണിച്ച് മാളവിക മേനോനും ഒരു ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഹോട്ട് ലുക്കിലാണ് മാളവിക ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ഫിംഗർ പ്രിൻസിന്റെ ഔട്ട് ഫിറ്റ് ധരിച്ച് തിളങ്ങിയ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിഷ്ണു മുരളിയാണ്. ആര്യ ജിതിനാണ് മേക്കപ്പ് ചെയ്തത്. എന്തായാലും ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram