December 10, 2023

‘കാര്യസ്ഥനിലെ ദിലീപിന്റെ അനിയത്തി! ചുവപ്പിൽ അടാർ ലുക്കിൽ നടി മഹിമ നമ്പ്യാർ..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മഹിമ നമ്പ്യാർ. കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തിയുടെ റോളിലാണ് മഹിമ അഭിനയിച്ചത്. അതിന് ശേഷം തമിഴിലേക്ക് പോയ മഹിമ നായികയായി കുറച്ച് സിനിമകളിൽ അഭിനയിക്കുകയും തിളങ്ങുകയും ചെയ്തിരുന്നു. എന്നമോ നടക്കുത് എന്ന തമിഴ് സിനിമയിലാണ് മഹിമ ആദ്യമായി നായികയായി അഭിനയിച്ചത്.

അരുൺ വിജയ്ക്ക് ഒപ്പമുള്ള ‘കുറ്റട്രം 23’ അവിടെ ഗംഭീര ഹിറ്റായി തീരുകയും ചെയ്തിരുന്നു. മാസ്റ്റർപീസ്, മധുരരാജ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയായി ഇതുവരെ മലയാളത്തിൽ മഹിമ അഭിനയിച്ചിട്ടില്ല. മലയാളത്തിൽ ആർഡിഎക്സ് എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് മഹിമ. ചന്ദ്രമുഖി 2-വിലും മഹിമ അഭിനയിക്കുന്നുണ്ട്.

അതേസമയം മഹിമയുടെ പുതിയ ചിത്രമായ നാടിന്റെ പ്രൊമോഷന്റെ ഭാഗമായി താരം ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ചുവപ്പ് ഔട്ട്.ഫിറ്റ് ധരിച്ച മഹിമ ചെയ്ത ആ ഷൂട്ടിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സമീനസ്‌ ക്ലോത്തിങ് ബ്രാൻഡിന്റെ ഔട്ട്.ഫിറ്റിൽ തിളങ്ങിയ മഹിമ, റിംലി ബൗട്ടിക്കിന്റെ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

യോഗ ദിനേശ് വിജേന്ദ്രനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫോട്ടോസിന് മഹിമയുടെ ആരാധകർ നൽകിയിട്ടുളളത്. എം.പദ്മകുമാർ, ആസിഫ് അലി ചിത്രത്തിലും മഹിമ അഭിനയിക്കുന്നുണ്ട്. കാസർഗോഡ് സ്വദേശിനിയായ മഹിമ കുട്ടിക്കാലം മുതൽ നൃത്തവും പാട്ടുമൊക്കെ അഭ്യസിച്ചിരുന്ന ഒരാളാണ്. അതുവഴിയാണ് മഹിമ സിനിമയിലേക്ക് എത്തുന്നത്.