കർണാടക ബാംഗ്ലൂർ സ്വദേശിനി ആണെങ്കിൽ കൂടി മലയാള സിനിമയിലൂടെ ആളുകൾ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി മാധുരി ബ്രഗാൻസ. അനൂപ് മേനോൻ നായകനായ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന കൊച്ചു സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തൊട്ടടുത്ത ചിത്രത്തിൽ തന്നെ മാധുരിയെ നായികയായി കാണാൻ മലയാളികൾക്ക് സാധിച്ചു.
ജോജു ജോർജിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ജോസഫ് എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചത് മാധുരിക്ക് ആയിരുന്നു. മോഹൻലാലിൻറെ ഇട്ടിമാണി മൈഡ് ഇൻ ചൈന എന്ന സിനിമയിലും ചെറിയ ഒരു വേഷത്തിൽ മാധുരി അഭിനയിച്ചിരുന്നു. പട്ടാഭിരാമൻ, അൽ മല്ലു തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാധുരി ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടാണ് മാധുരിയുടെ അവസാന സിനിമ. അതിൽ കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. ഒരു മോഡലായി തുടങ്ങിയ മാധുരി സിനിമയിലേക്ക് എത്തുമ്പോൾ തന്നെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാത്ത ഒരാളാണ്. ഇതുവരെ അത്തരം വേഷങ്ങൾ ഒന്നും മാധുരി അവതരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് പുറത്ത് മാധുരി അൽപ്പം മോഡേൺ ആണ്. ഗോവയിൽ ബി. ക്കിനിയിൽ നിൽക്കുന്ന ഒരു ഫോട്ടോ ആരാധകർക്ക് ഒപ്പം മാധുരി പങ്കുവച്ചിട്ടുണ്ട്. രസകരമായ ഒരു കാര്യം മാധുരി സ്റ്റോറിയിൽ ഇതിനെ കുറിച്ച് പങ്കുവച്ചു. ബി. ക്കിനി ഫോട്ടോ പങ്കുവച്ച ശേഷം തന്റെ പ്രൊഫൈലിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലെ വലിയ വർദ്ധനവിന്റെ ഇൻസൈറ്റ് സ്ക്രീൻഷോട്ടാണ് താരം സ്റ്റോറിയായി ഇട്ടത്.