മലയാള സിനിമകളിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ നായികയാണ് നടി മാധുരി ബ്രഗാൻസ. ബാംഗ്ലൂർ സ്വദേശിനിയായ മാധുരി, എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന അനൂപ് മേനോൻ നായകനായ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് മുമ്പ് മോഡലിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന മാധുരിക്ക് കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന സിനിമയാണ് മാധുരിയുടെ കരിയർ ജീവിതം മാറ്റിമറിച്ചത്. സിനിമ തിയേറ്ററുകളിൽ ഗംഭീര വിജയം നേടുകയും മാധുരി കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ ഒരുപാട് ആരാധകരെയാണ് താരത്തിന് ലഭിച്ചത്. ജോജുവിനും കരിയറിൽ മാറ്റങ്ങളുണ്ടാക്കി കൊടുത്ത സിനിമയായിരുന്നു ഇത്. ജോജുവിന്റെ പഴയ കാമുകിയുടെ വേഷത്തിലാണ് മാധുരി അഭിനയിച്ചത്.
അതിന് ശേഷം പട്ടാമ്പിരാമൻ, ഇട്ടിമാണി മൈഡ് ഇൻ ചൈന, അൽ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു. കർണാടകകാരിയായ മാധുരി അതിന് ശേഷം കന്നടയിൽ അരങ്ങേറി. ശേഷം വീണ്ടും മലയാളത്തിലേക്ക് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മടങ്ങിയെത്തി. അതിൽ കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചിരുന്നത്.
സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷമുള്ള നായികയാണ് മാധുരി. ബിക്കി നിപോലെയുള്ള വേഷങ്ങളിൽ മാധുരി തിളങ്ങിയിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു പൂള് സൈഡിൽ കൈയിൽ കുപ്പിയും പിടിച്ച് ഇരിക്കുന്ന ഒരു വീഡിയോ ആരാധകരുമായി മാധുരി പങ്കുവച്ചിരിക്കുകയാണ്. മാധുരി നമ്മുടെ ആളാണല്ലേ എന്നൊക്കെ ചില ചെറുപ്പക്കാർ കമന്റുകളും ഇട്ടിട്ടുണ്ട്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram