ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പ്രേക്ഷകർ കാണുന്ന ഒരു റിയൽ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ബിഗ് ബോസ് ഷോകൾ നടക്കാറുണ്ട്. മലയാളം ബിഗ് ബോസ് ഷോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നാലാമത്തെ സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൽ ഒരുപാട് പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ്.
മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് ബിഗ് ബോസ് ഷോയാണ്. കമൽ ഹാസൻ അവതാരകനായി എത്തുന്ന ആ ഷോയുടെ 5 സീസണുകൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്. തമിഴിലെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് ന്യൂസ് റീഡറും നടിയുമായ ലോസ്ലിയ മരിയനേശൻ.
ആ സീസണിൽ മൂന്നാം സ്ഥാനം നേടിയ ഒരാളുകൂടിയാണ് ലോസ്ലിയ. ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുമ്പ് മലയാളികൾക്ക് അത് സുപരിചിതമായ മുഖം അല്ലാതിരുന്നെങ്കിലും തമിഴ് പ്രേക്ഷകർക്ക് ടെലിവിഷൻ ന്യൂസ് ചാനലിലൂടെ ലോസ്ലിയയെ സുപരിചിതമാണ്. ആ സീസണിൽ ഒരുപാട് ഫാൻസ് ഉണ്ടായിരുന്ന കവിനുമായി പ്രണയത്തിലാവുകയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
അതിന് ശേഷം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ കൂഗിൾ കുട്ടപ്പയിൽ നായികയായും ലോസ്ലിയ അഭിനയിച്ചിരുന്നു. അർജുനും ഹർഭജൻ സിംഗും അഭിനയിച്ച ഫ്രണ്ട്ഷിപ്പ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ലോസ്ലിയ ഇപ്പോഴിതാ റോസ് ഷോർട്ട് ഡ്രെസ്സിൽ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.