സിനിമയിൽ താരകുടുബങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും എന്നും താല്പര്യം കാണിക്കാറുണ്ട്. അവരുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുമോ എന്നൊക്കെ മലയാളികൾ ഉറ്റുനോക്കാറുണ്ട്. എൺപതുകളിൽ മലയാള സിനിമയിൽ സജീവമായി അഭിനയിച്ച നായികാ നടിയായിരുന്നു ലിസി. ഇത്തിരി നേരം ഒത്തിരി കാര്യമെന്ന ചിത്രത്തിലാണ് ലിസി ആദ്യമായി അഭിനയിക്കുന്നത്. പത്ത് വർഷത്തോളം സിനിമയിൽ സജീവമായി നിന്നു.
സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം ലിസി സിനിയമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. രണ്ട് മക്കളും ലിസിക്കുണ്ട്. ലിസിയുടെ മൂത്തമകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നായികനടിയാണ്. 2016-ൽ ലിസിയും പ്രിയദർശനും തമ്മിൽ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. എങ്കിലും മക്കൾക്ക് വേണ്ടി ഇരുവരും ഒരുമിച്ച് ഒത്തുകൂടാറുണ്ട്.
മകൻ സിദ്ധാർത്ഥിന്റെ വിവാഹത്തിന് ലിസിയും പ്രിയദർശനും ഒരുമിച്ച് എത്തിയിരുന്നു. മകൾക്ക് ഒപ്പം സമയം ചിലവഴിക്കാനും ഇഷ്ടപ്പെടുന്ന ഒരാളാണ് ലിസി. ഇപ്പോഴിതാ അമ്മയും മകളും കൂടി യുകെയിൽ ലണ്ടനിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ലിസി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുള്ളത്. ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്നാണ് മലയാളികൾ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്.
നടിമാരായ ഖുശ്ബു, രാധിക ശരത്കുമാർ എന്നിവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ലണ്ടനിലെ വിനോദസഞ്ചാര മേഖലകളിൽ മകൾക്ക് ഒപ്പം ലിസി യാത്ര ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തല്ലുമാലയാണ് ലിസിയുടെ അവസാനം റിലീസായ ചിത്രം. ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയാണ് കല്യാണിയുടെ ഇനി ഇറങ്ങാനുള്ളത്. ജോഷിയുടെ ആന്റണി എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.