December 11, 2023

‘കറുപ്പ് ഡ്രെസ്സിൽ പൊളി ലുക്കിൽ നടി ലിയോണ ലിഷോയ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അതുല്യനടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്. അതിന് ശേഷം ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ ലിയോണ അഭിനയിച്ചു. പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാതപിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ലിയോണ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയത്. അതിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച സാറയുടെ അമ്മയുടെ റോളിലാണ് ലിയോണ അഭിനയിച്ചത്. ഹിസ്റ്ററി ഓഫ് ജോയ്, മായനദി, അതിര, ഇശ്ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിന് ഒപ്പമുള്ള 12-ത് മാനാണ് ലിയോണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മോഹൻലാലിന്റെ കൂടെയുള്ള ലിയോണയുടെ കോമ്പിനേഷൻ സീനുകളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിലും വളരെ പ്രധാനപ്പെട്ട റോളിലാണ് ലിയോണ അഭിനയിച്ചത്. മോഹൻലാലിന് ഒപ്പം തന്നെയുള്ള റാമിലാണ് ഇപ്പോൾ ലിയോണ അഭിനയിക്കുന്നത്.

ഇത് കൂടാതെ വേറെയും ഒരുപിടി സിനിമകൾ ലിയോണയുടെ പുറത്തിറങ്ങാനുണ്ട്. അതെ സമയം ലിയോണ ചെയ്ത പുതുപുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകർക്ക് ഇടയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പ് ഔട്ട്ഫിറ്റിൽ ലിയോണ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് നൊസ്റ്റാൾജിയ ഇവന്റസ്‌ ആണ്. മഞ്ജു മേരി അഗസ്റ്റിന്റെ കഹാനിയാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. ജ്യോതിയാണ് മേക്കപ്പ്.