സമൂഹ മാധ്യമങ്ങളിൽ വിനായകൻ എതിരെയായുള്ള പ്രതികരണങ്ങൾ കൂടി വരികയാണ്. നവ്യാ നായർ തിരിച്ചുവരവിൽ അഭിനയിച്ച ഒരുത്തി എന്ന സിനിമയുടെ പ്രസ് മീറ്റിലെ വിനായകന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. വിനായകൻ പരസ്യമായി സ്ത്രീകളോട് മാപ്പ് പറയണമെന്ന് വരെ അഭിപ്രായമുണ്ട്. വിനായകനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടി ലക്ഷ്മി പ്രിയ.
താനോടാണ് ഇതുപോലെയുള്ള നാറികൾ ഇങ്ങനെ ചോദിക്കുന്നതെങ്കിൽ അവന്റെ പല്ലടിച്ച് താഴെയിടുമെന്നും ഏതെങ്കിലും ഒരു ഊള എന്തെങ്കിലും ചോദിച്ചാൽ അത് കേട്ടുകൊണ്ടിരിക്കേണ്ട ബാധ്യത തനിക്കില്ലായെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു. എത്ര മാന്യമായി ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും ലക്ഷ്മി പ്രിയ പോസ്റ്റിലൂടെ പ്രതികരിക്കുന്നുണ്ട്.
താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ താല്പര്യമില്ലെങ്കിൽ നോ എന്നൊരു വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിനുള്ളൂവെന്ന് ഇവനോട് ആരാണ് പറഞ്ഞുകൊടുത്തത് എന്നും ലക്ഷ്മിപ്രിയ കുറിച്ചു. സ്ത്രീയുടെ സുരക്ഷ സ്ത്രീ സംഘടനകളുടെ കൈയിൽ അല്ലെന്നും അത് ഓരോ പെണ്ണിന്റെ കൈയിലാണെന്നും ലക്ഷ്മി പ്രിയ എഴുതുന്നു. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കൈയിൽ തന്നെയാണ്.
എന്ത് അനാവശ്യവും കേട്ട് കൊണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’യല്ല സ്വയം തീയാവുകയാണ് ഓരോ പെണ്ണും വേണ്ടതെന്നും ലക്ഷ്മി കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. ഒരു ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം. എന്താണ് ആളുടെ ഫോട്ടോ വെക്കാത്തത് എന്ന് ഒരു ആരാധിക ചോദിച്ചപ്പോൾ അതിനും താരം ഉത്തരം നൽകി.
ആ ഒരു പേര് എഴുതാൻ പോലും ഇഷ്ടമില്ല, അത്രക്കും വെറുത്തുവെന്നും ഒരുപക്ഷേ താൻ ആ സദസിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു നോട്ട് പാഡ് എടുത്ത് അവന്റെ മോന്തയ്ക്ക് എറിഞ്ഞിട്ട് പത്ര പ്രവർത്തകയ്ക്ക് പിന്തുണ നല്കുമായിരുന്നുവെന്നും കേസും വഴക്കുമൊക്കെ പിന്നീട് നോക്കുമെന്നും ലക്ഷ്മി പ്രിയ കമന്റിലൂടെ പ്രതികരിച്ചു. ലക്ഷ്മിയുടെ ചങ്കൂറ്റത്തിന് ആളുകൾ കൈയടിക്കുകയും ചെയ്തു.