സൂപ്പർ 30 എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കൃതി ഷെട്ടി. അതിന് ശേഷം തെലുങ്കിലേക്ക് എത്തിയ കൃതി അവിടെ നായികയായി തിളങ്ങി. ഉപ്പെന്ന എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം നടത്തിയത്. ശ്യാം സിംഗ് റോയ് എന്ന സിനിമയിലൂടെയാണ് കൃതി മലയാളികൾക്ക് സുപരിചിതയാകുന്നത്. അതിൽ നാനിയുടെ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കൃതി. ടോവിനോ തോമസിന്റെ നായികയായിട്ടാണ് കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലാണ് കൃതി അഭിനയിക്കാൻ ഒരുങ്ങുന്നത്. കൃതിയുടെ കേരളത്തിലെ ആരാധകർക്കുള്ള നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ്.
സിനിമയുടെ പൂജ ചടങ്ങ് ഇന്ന് നടക്കുകയും ചെയ്തു. സാരിയിൽ വളരെ ക്യൂട്ട് ലുക്കിലാണ് പൂജ ചടങ്ങിൽ കൃതി ഷെട്ടി വന്നത്. കൃതിയുടെ ചിത്രങ്ങൾ മലയാളി ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിരാമായണം, എന്ന് നിന്റെ മൊയ്തീൻ, ഗോദ, കൽക്കി തുടങ്ങിയ സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ള ഒരാളാണ് ജിതിൻ ലാൽ.
അതുകൊണ്ട് തന്നെ ഒരു പുതുമുഖ സംവിധായകനായി മാത്രം ഒതുക്കി നിർത്തുന്ന ഒരാളല്ല അദ്ദേഹം. യു.ജി.എം എന്റർടൈൻമെന്റ് ആണ് സിനിമ നിർമ്മിക്കുന്നത്. ജോമോൻ ടി ജോണാണ് സിനിമയുടെ ഛായാഗ്രാഹകൻ. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. മറ്റ് താരങ്ങളെ വൈകാതെ തന്നെ അറിയാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.