സീ കേരളത്തിലെ കബനി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സീരിയൽ നടിയാണ് അൻഷിത അകബർഷാ. ഒരുപക്ഷേ കൂടുതൽ മലയാളി പ്രേക്ഷകരും അൻഷിതയെ ഏറ്റവും ശ്രദ്ധിച്ചു തുടങ്ങിയത് ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിൽ പ്രധാന വേഷത്തിൽ അഭിനയിച്ചപ്പോഴാണ്. കൂടെവിടെ സീരിയലിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത അവതരിപ്പിക്കുന്നത്.
മികച്ച റേറ്റിംഗുള്ള ഒരു പരമ്പര കൂടിയാണ് കൂടെവിടെ. അഞ്ഞൂറിന് അടുത്ത് എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞ സീരിയലിലെ അൻഷിതയുടെ പ്രകടനം കൊണ്ടാണ് ഇത്രയും നാൾ റേറ്റിംഗിൽ മുന്നിൽ നിൽക്കാൻ കാരണമായത്. കൂടെവിടെ ചെയ്യുന്നതിനോടൊപ്പം തന്നെ തമിഴിൽ സ്റ്റാർ വിജയ് ചാനലിൽ ചെല്ലമ്മ എന്ന ഒരു സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്.
ആ സീരിയലിൽ അഭിനയിക്കുന്ന അർണവ് എന്ന നടനുമായി അൻഷിത ബന്ധത്തിലാണെന്ന് അർണവിന്റെ ഭാര്യ ഈ അടുത്തിടെ ആരോപിച്ചിരുന്നു. അൻഷിതയ്ക്ക് അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ധാരാളം വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അൻഷിതയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അൻഷിത കിണറ്റിൽ ചാടുന്ന ഒരു വീഡിയോയാണ് ഇത്.
അർണവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചെല്ലമ്മ സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചെടുത്ത ഒരു വീഡിയോയാണ് ഇത്. സീരിയലിലെ ഒരു രംഗത്തിന് വേണ്ടി ഷൂട്ട് ചെയ്യുന്നതാണ് വ്യക്തമാണെങ്കിലും അൻഷിത കിണറ്റിൽ ചാടിയെന്ന രീതിയിലാണ് പ്രചരിക്കുന്നത്. അർണവും ചാടുന്നത് വീഡിയോയിൽ കാണാം. ആദ്യം പേടിച്ചാണ് ചാടിയതെങ്കിലും പിന്നീട് അൻഷിത യാതൊരു ഭയവുമില്ലാതെ ചാടുന്നുണ്ട്.
View this post on Instagram