‘അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ അഭിനയ രംഗത്തേക്ക്..’ – സന്തോഷം പങ്കുവച്ച് രേണു സുധി

വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക് എത്തുന്നു. കൊച്ചിൻ സംഘമിത്രയുടെ ഏറ്റവും പുതിയ നാടകമായ ഇരട്ടനഗരത്തിൽ കോളേജ് വിദ്യാർത്ഥിനിയുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് രംഗപ്രവേശം. റിഹേഴ്സൽ അടുത്ത ആഴ്ചയാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ നാടകം പ്രദർശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം രേണു ഒരു മാധ്യമത്തിന് ഒപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “അഭിനയം ഇഷ്ടം ആണ്. ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുമുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. നിർമാണത്തിൽ ഇരിക്കുന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യുന്നുമുണ്ട്. നൃത്തവും പണ്ട് മുതലേ ഇഷ്ടമാണ്. വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.

സ്റ്റാർ മാജിക്ക് എന്ന പരിപാടിയുടെ ഫാൻസുകാരാണ് വീട് വാടക നൽകുന്നത്. ഇത് കൂടാതെ ലക്ഷ്മി നക്ഷത്രയും ഒരു തുക എല്ലാ മാസവും അയച്ചു താരാറുണ്ട്..”, രേണു പറഞ്ഞു. 2017-ലായിരുന്നു രേണുവും സുധിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആദ്യ വിവാഹബന്ധം പരാജയപ്പെട്ട് നിൽക്കുമ്പോഴാണ് സുധിയുടെ ജീവിതത്തിലേക്ക് രേണു എത്തുന്നത്. ആദ്യ ബന്ധത്തിലെ മകനും ഇവർക്കുമൊപ്പമായിരുന്നു.

ഇത് കൂടാതെ സുധിക്കും രേണുവിനും ഒരു മകനുണ്ട്. സുധി വാഹനാപകടത്തിൽ മരണപെട്ടതോടെ കുടുംബത്തിന്റെ അവസ്ഥയും മോശമായിരുന്നു. ഫ്ലാവേഴ്സ് ടീം സുധിയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് പണിതു നൽകുന്നുണ്ട്. സുധിയുടെ മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു പഠനം പൂർത്തിയാക്കി. രേണുവും ഇളയമകൻ ഋതുൽ ദാസും മാതാപിതാക്കൾക്ക് ഒപ്പമാണ് വാടകവീട്ടിൽ താമസിക്കുന്നത്.