December 11, 2023

‘കൂട്ടുകാരികൾക്ക് ഒപ്പം ചുറ്റിക്കറങ്ങി കീർത്തി സുരേഷ്, മുംബൈ ചിത്രങ്ങളുമായി താരം..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ കുബേരനിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. എൺപതുകളിൽ തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിന്ന നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായ കീർത്തി മാതാപിതാക്കളുടെ പാതയിലൂടെ തന്നെ നടക്കാൻ തീരുമാനിച്ച് സിനിമയിലേക്ക് തന്നെ എത്തിപ്പെട്ടു.

അത് തെറ്റായ ഒരു തീരുമാനവുമായിരുന്നില്ല. ഓരോ വർഷം കഴിയുംതോറും കീർത്തി എന്ന അഭിനയത്രിയുടെ മികച്ച പ്രകടനങ്ങളാണ് സിനിമയിൽ പ്രേക്ഷകർ കാണുന്നത്. കുബേരന് ശേഷം പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി മടങ്ങിയെത്തിയ കീർത്തിക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്നു.

തമിഴിലും തെലുങ്കിലുമാണ് കീർത്തി ഇപ്പോൾ കൂടുതൽ സജീവമായി നിൽക്കുന്നതെങ്കിലും ഇടയ്ക്ക് മലയാളത്തിലും അഭിനയിക്കുന്നുണ്ട്. ഒരു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി കഴിഞ്ഞ കീർത്തി, വരും വർഷങ്ങളിലും അത് നേടാൻ സാധ്യതയുണ്ട്. നാനി നായകാനായി എത്തുന്ന ദസരയാണ് കീർത്തി നായികയായി അഭിനയിക്കുന്ന അടുത്ത സിനിമ. വാശിയാണ് അവസാനം പുറത്തിറങ്ങിയത്.

ഇത്രയും തിരക്കുള്ള ഉണ്ടെങ്കിലും കീർത്തി തന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം കൂട്ടുകാരികൾക്ക് ഒപ്പം കീർത്തി സുരേഷ് മുംബൈയിൽ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. “ക്രേസി കൂട്ടുകാരും വിഡ്ഢിത്തവും” എന്ന ക്യാപ്ഷനോടെയാണ് കീർത്തി പോസ്റ്റ് ചെയ്തത്. ഏത് ഡ്രെസ്സിലും തലൈവി സൂപ്പറാണെന്ന് തമിഴ് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.