മലയാളത്തിൽ ബാലതാരമായി സിനിമ ജീവിതത്തിന് തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള യുവനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിന്റെയും ഇളയ മകളായ കീർത്തി മാതാപിതാക്കളുടെ പാതയിൽ തന്നെ സഞ്ചരിക്കാൻ തീരുമാനിച്ചു. ആ തീരുമാനം ഒട്ടും തെറ്റായിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് കീർത്തി കാഴ്ചവച്ചിട്ടുള്ളത്.
ഒരു തവണ ദേശീയ അവാർഡ് മികച്ച നടിക്കുള്ള ഇതിനോടകം നേടി കഴിഞ്ഞ കീർത്തി. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടാൻ സാധ്യതയുള്ള നടിമാരിൽ ഒരാളായിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സാനി കായിധം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് പ്രേക്ഷകർ അവാർഡ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായും കീർത്തി തിളങ്ങി നിൽക്കുകയാണ്.
മലയാള സിനിമയിലെ പല താരങ്ങളും ഇവിടെയുള്ള പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളോടും ഒക്കെ എതിർപ്പ് കാണിക്കുന്നവരാണ്. എങ്കിൽ കീർത്തി സുരേഷ് അവരിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. തമിഴ് നാടിന്റെ ഭാഗമായ പൊങ്കൽ അവിടുത്തെ ആചാരങ്ങൾ അനുസരിച്ച് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ദി റൂട്ട് എന്നെ പ്രൊഡക്ഷൻ ഹൗസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ കീർത്തി പങ്കെടുത്തു.
തന്റെ എല്ലാ ആരാധകർക്കും മകരസംക്രാന്തി ആശംസകൾ അറിയിക്കുകയും ചെയ്തു കീർത്തി സുരേഷ്. കീർത്തിക്ക് ഒപ്പം തമിഴ് നടി പ്രിയങ്ക മോഹനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. മലയാളത്തിലുള്ള നടിമാർ ഇവരെ കണ്ടുപഠിക്കട്ടെ എന്നാണ് മലയാളികൾ കമന്റുകളിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഭോല ശങ്കർ, ദസര, മാമന്നൻ, സൈറൺ എന്നിവയാണ് കീർത്തിയുടെ അടുത്ത സിനിമ റിലീസുകൾ.