ഫാഷൻ ഡിസൈനിംഗ് പഠിച്ച ശേഷം മോഡലിംഗിലേക്ക് തിരിയുകയും പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി കീർത്തി സുരേഷ്. ബാലതാരമായി ഒന്ന്-രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള കീർത്തി, മാതാപിതാക്കളുടെ പാത പിന്തുടർന്ന് തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകളുടെയും ഇളയ മകളാണ് കീർത്തി.
കീർത്തിയുടെ ചേച്ചി രേവതി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. താരകുടുംബത്തിൽ ജനിച്ച കീർത്തി ഇന്ന് അമ്മയേക്കാൾ അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള കീർത്തി മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടിയിട്ടുണ്ട്. ഒരുപക്ഷേ 2022-ലെ അവാർഡിലും കീർത്തിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടാൻ സാധ്യതയുണ്ട്.
സൂപ്പർസ്റ്റാർ സിനിമകളിൽ നായികയാവുന്നത് കൂടാതെ നായികാപ്രാധാന്യമുള്ള സിനിമകളിലും കീർത്തി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മൂന്ന് ഭാഷകളിലുമായി നാല് സിനിമകളാണ് കീർത്തിയുടെ റിലീസ് ചെയ്തത്. ദസര, ഭോല ശങ്കർ തുടങ്ങിയവയാണ് കീർത്തിയുടെ ഇനി ഇറങ്ങാനുള്ള സിനിമകൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് കീർത്തി. ധാരാളം പോസ്റ്റുകളും ഇടാറുണ്ട്.
ഇപ്പോഴിതാ യോഗ പരിശീലിക്കുന്ന ഒരു വീഡിയോ ആരാധകരുമായി കീർത്തി പങ്കുവച്ചിരിക്കുകയാണ്. “പ്രകൃതിയുമായി ഒന്നായിത്തീരുകയും, ആദ്യമായി ഒരു മൃഗപ്രവാഹം വിജയകരമായി പൂർത്തിയാക്കുകയും ചെയ്യുന്നു..”, യോഗ ചെയ്യുന്ന വീഡിയോയുടെ ഒപ്പം കീർത്തി കുറിച്ചു. കീർത്തിയുടെ വളർത്തു നായയെയും വീഡിയോയിൽ കാണാം. എന്തൊരു മെയ്‌വഴക്കം എന്നാണ് ആരാധകർ വീഡിയോ കണ്ടിട്ട് ചോദിക്കുന്നത്.
View this post on Instagram