December 2, 2023

‘പത്തൊൻപതാം നൂറ്റാണ്ടിലെ നായികയല്ലേ ഇത്!! പർപ്പിളിൽ ഹോട്ട് ലുക്കിൽ കയാദു ലോഹർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് വിനയൻ. മലയാളത്തിൽ നടക്കില്ലായെന്ന് പലരും പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിനയൻ മിക്കപ്പോഴും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പരീക്ഷണ ചിത്രങ്ങളാണ് കൂടുതലായി വിനയൻ സംവിധാനം ചെയ്തിട്ടുള്ളത്. പലതും സൂപ്പർഹിറ്റുകളായി മാറുകയും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി വിനയൻ അറിയപ്പെടുകയും ചെയ്യുന്നു.

വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ഓണം റിലീസായി തിരുവോണ ദിനത്തിൽ എത്തിയ ചിത്രത്തിൽ സിജു വിൽ‌സൺ ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. സിജു ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു തരം റോളും ഗെറ്റപ്പിലുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

ഓണത്തിന്റെ തിരക്കുകൾ കഴിഞ്ഞതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തി സിനിമ വലിയ വിജയമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. കന്നഡ നടിയായ കയാദു ലോഹറാണ് ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കയാദുവിന്റെ ആദ്യ മലയാള സിനിമയാണ് ഇത്.

അതെ സമയം പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി കയാദു പർപ്പിൾ നിറത്തിലെ ഹാഫ് സാരിയിൽ പൊളി ലുക്കിൽ തിളങ്ങിയ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിലെ കയാദുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സനോജ് കുമാറാണ്. സുന്ദരിയായിട്ടുണ്ടെന്നും ഹോട്ട് ലുക്കെന്നും എല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.