‘ഇനി മലയാള സിനിമയിൽ എത്ര നടികൾ വന്നാലും, ചേച്ചിയുടെ സുന്ദര്യത്തിന്റെ മുമ്പിൽ വരില്ല..’ – ഫോട്ടോസ് പങ്കുവച്ച് നടി കാവ്യാ മാധവൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കാവ്യാ മാധവൻ. ശാലീന സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് കാവ്യാ മാധവൻ. ഇപ്പോൾ സിനിമ സജീവമല്ലെങ്കിലും സിനിമയിൽ പുതിയതായി അഭിനയിക്കുന്ന നടിമാരെ പലപ്പോഴും കാവ്യാമാധവന്റെ നാടൻ സൗന്ദര്യത്തെ വച്ച് താരതമ്യം ചെയ്യാറുണ്ട് പലരും. അപ്പോഴെല്ലാം കാവ്യയുടെ കൂട്ട് ആരുമില്ല എന്നാണ് പലരും പറയാറുള്ളത്.

നടൻ ദിലീപുമായി രണ്ടാമത് വിവാഹിതയായ ശേഷമാണ് കാവ്യാ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഒരു മകളും താരത്തിന് അതിന് ശേഷം ജനിച്ചിരുന്നു. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. ദിലീപിന്റെ ആദ്യ വിവാഹത്തിലെ മകൾ മീനാക്ഷിയും ഇവർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഈ കഴിഞ്ഞ ദിവസം നടന്ന നടി മീര നന്ദന്റെ വിവാഹ ചടങ്ങിൽ തിളങ്ങിയത് കാവ്യയും മഹാലക്ഷ്മി ആയിരുന്നു.

സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന കാവ്യയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ വിവാഹത്തിന് അണിഞ്ഞ് സാരിയിൽ തിളങ്ങിയ ഫോട്ടോസ് കാവ്യാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം എന്നാണ് പോസ്റ്റിന് താഴെ വന്ന ആദ്യത്തെ കമന്റ് തന്നെ. ഇപ്പോൾ പഴയതിലും ചെറുപ്പമായെന്നും ആരാധകർ പറയുകയുണ്ടായി.

“അടിപൊളി കാവ്യ ചേച്ചി.. ഇനി മലയാള സിനിമയിൽ എത്ര നടികൾ വന്നാലും.. എന്റെ കാവ്യ ചേച്ചിയുടെ സുന്ദര്യത്തിന്റെ മുമ്പിൽ വരില്ല.. മലയാളത്തിന്റെ കാവ്യ സൗന്ദര്യം.. ചേച്ചിയുടെ പഴയ ഫോട്ടോ മഹാലക്ഷ്മി മോളെ കാണിക്കണേ..” എന്നാണ് ഒരു ആരാധിക ചിത്രങ്ങൾക്ക് താഴെ നൽകിയ കമന്റ്. മാധവൻ്റെ രുക്മിണി, വീണ്ടും അഭിനയത്തിലേക്ക് വരുമോ, കമന്റ് ബോക്സ് ഓഫാക്കാതെ ഇങ്ങനെ ഓൺ ആക്കിയിടു, ചേച്ചിയെ ഇഷ്ടപ്പെടുന്നവരുണ്ടെന്നുമോക്കെ കമന്റുകൾ വന്നിട്ടുണ്ട്.