മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം നേടിയ നായികയാണ് കനിഹ. തമിഴിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും കനിഹയെ വളർത്തിയത് മലയാള സിനിമയാണ്. അതും വിവാഹിതയായ ശേഷം തിരിച്ചുവരവിലാണ് കനിഹ കൂടുതൽ നല്ല വേഷങ്ങളും നായികയായി ചെയ്തിട്ടുള്ളത്. ഇപ്പോഴും മലയാളത്തിൽ നായികയായും സഹനടിയായുമൊക്കെ കനിഹ വളരെ സജീവമായി നിൽക്കുന്നുണ്ട്.
തിരക്കിട്ട സിനിമ ഷൂട്ടിംഗ് ജീവിതത്തിന് ഇടവേള എടുത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് ഈ കഴിഞ്ഞ ദിവസം കനിഹ പോയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. നേരത്തെയും മാലിദ്വീപ് സന്ദർശിച്ചിട്ടുള്ള ഒരാളാണ് കനിഹ. അന്നും കനിഹ പോയപ്പോഴുള്ള ചിത്രങ്ങളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ ഇടം പിടിക്കാറുണ്ട്.
ഇപ്പോഴിതാ കനിഹ മാലിദ്വീപിലെ ബീച്ചിൽ വെള്ള നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. എന്തൊരു ഗ്ലാമറാണ് കനിഹയെ കാണാൻ എന്ന് വീഡിയോ കണ്ട ശേഷം ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്. കനിഹയുടെ മകൻ സായി ഋഷിയും അമ്മയ്ക്ക് ഒപ്പം യാത്രയിലുണ്ട്. മെയ് 24-നാണ് കനിഹ മാലിദ്വീപിൽ എത്തിയ ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി അവിടെനിന്നുള്ള ഫോട്ടോസ് മാത്രമാണ് കനിഹ പോസ്റ്റ് ചെയ്തത്. പാപ്പനാണ് മലയാളത്തിൽ കനിഹയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ ഒരു സിനിമ അടുത്തതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിലും പുതിയ പ്രൊജെക്ടുകൾ കനിഹ കമ്മിറ്റ് ചെയ്തിട്ടുണ്ട്. നാല്പത് വയസ്സ് കഴിഞ്ഞ കനിഹ ഇപ്പോഴും നായികയായി അഭിനയിക്കാനുള്ള ലുക്ക് കാത്തുസൂക്ഷിക്കുന്ന ഒരാളാണ്.
View this post on Instagram