വിവാഹം കഴിഞ്ഞ് സിനിമയിൽ കൂടുതൽ സജീവമായ അഭിനയത്രിയാണ് നടി കനിഹ. വിവാഹത്തിന് മുമ്പ് അഭിനയിച്ച സിനിമകളേക്കാൾ മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് അതിന് ശേഷമാണെന്നതും ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന കനിഹയുടെ അവസാനം ഇറങ്ങിയ ചിത്രം മോഹൻലാലും പൃഥ്വിരാജ് ഒന്നിച്ച ബ്രോ ഡാഡിയാണ്.
മോഹൻലാലിനും മമ്മൂട്ടിക്കും തന്നെയാണ് കനിഹ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. പക്ഷേ ജയറാമിന് ഒപ്പമുള്ള ഭാഗ്യദേവത എന്ന ചിത്രമാണ് പ്രേക്ഷകർക്ക് ഇടയിൽ താരത്തിന് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായത്. പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രവും കനിഹ ഗംഭീരമായി ചെയ്തിരുന്ന റോളുകളിൽ ഒന്നാണ്. പിന്നീട് സ്പിരിറ്റിലെ മീരയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്.
2008-ലാണ് കനിഹ വിവാഹിതയാകുന്നത്. അതിന് മുമ്പ് 2002 മുതൽ സിനിമകളിൽ 2006 വരെ സജീവം ആയിരുന്നെങ്കിലും അത്ര നല്ല വേഷങ്ങൾ ഒന്നുമില്ലായിരുന്നു. പിന്നീട് വിവാഹത്തിന് ശേഷം 2009 മുതൽ സിനിമയിൽ വീണ്ടും സജീവമാവുകയും നല്ല ഒരുപിടി കഥാപാത്രങ്ങൾ കനിഹ ചെയ്യുകയും ചെയ്തു. സി.ബി.ഐ 5, പാപ്പൻ എന്നിവയാണ് കനിഹയുടെ അടുത്ത ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ ചെയ്ത ഫോട്ടോഷൂട്ടുകളിലൂടെ കനിഹ ഏറെ വൈറലായി നിൽക്കുന്ന സമയമാണ്. ഇതിന് പിന്നാലെയാണ് കനിഹ ഒരു കൊച്ചുകുട്ടിയെ പോലെ ട്രാംപോളിൻ മുകളിൽ ചാടിക്കളിക്കുന്ന ഒരു വീഡിയോ പങ്കുവച്ചത്. “ട്രാംപോളിൻ പഠിപ്പിച്ച ജീവിതപാഠങ്ങൾ.. വീഴുമ്പോൾ ഏറ്റവും പ്രയാസമേറിയ രീതിയിൽ വീഴുക, അത് വഴി അതിലും ഉയരത്തിൽ നമ്മൾ ഉയരും..”, കനിഹ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.