ഹൃത്വിക് റോഷൻ നായകനായ ക്രിഷ് 3 എന്ന ബ്രമാണ്ട ഹിന്ദി ഭാഷ ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആണ് കല്യാണി പ്രിയദർശൻ. തുടർന്ന് വിക്രം നായകനായ ഇരുമുകൻ എന്ന ചിത്രത്തിലും താരം പ്രൊഡക്ഷൻ ഡിസൈൻ സഹായിയായി വീണ്ടും വർക്ക് ചെയ്തു. തുടർന്ന് 2017-ൽ അഖിൽ അക്കിനേനി അഭിനയിച്ച ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റത്തിലൂടെ താരം മികച്ച പുതുമുഖ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അറുപത്തി അഞ്ചാമത് ഫിലിം ഫെയർ അവാർഡ് സൈമ അവാർഡ് മികച്ച പുതുമുഖ താരത്തിന് അർഹയായി. തുടർന്ന് 2019 ൽ ശിവ കാർത്തികയേൻ നായകനായ ഹീറോ എന്ന ചിത്രത്തിലൂടെ താരം തമിഴ് ഭാഷ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച്. മികച്ച സ്വീകാര്യതയാണ് താരത്തിന് തമിഴ് പ്രേക്ഷകർ നൽകിയത്.
തുടർന്ന് 2020 ൽ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി കല്യാണി മാറി. സംവിധായകൻ പ്രിയദർശന് ഉണ്ടായിരുന്ന അതെ ഇഷ്ട്ടം മലയാളികളിൽ നിന്ന് താരത്തിന് ലഭിച്ചു. തുടർന്ന് ചിത്രലഹരി, മാനാട്, വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയിൽ അഭിനയിച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് കല്യാണി പ്രിയദർശൻ. തന്റെ ആരാധകരുമായി ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകർ നൽകുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മഞ്ഞ ലോങ്ങ് ലാച്ചയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.