താരപുത്രന്മാരുടെയും പുത്രിമാരുടെയും വിശേഷങ്ങൾ അറിയാൻ എപ്പോഴും അവരുടെ ആരാധകരും സിനിമ പ്രേക്ഷകരും ആകാംഷ കാണിക്കാറുണ്ട്. അതിപ്പോൾ സൂപ്പർ സ്റ്റാറുകളുടെ മക്കളുടെ മുതൽ സാധാരണ താരങ്ങളുടെ മക്കളുടെ പുത്തൻ വിശേഷങ്ങൾക്കും അവരുടെ സിനിമ പ്രവേശത്തെ കുറിച്ച് അറിയാനും മലയാള സിനിമ പ്രേക്ഷകർക്ക് താല്പര്യം കൂടുതലാണ്.
മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ഒരു അഭിനയത്രിയാണ് നടി ബിന്ദു പണിക്കർ. ഇന്ന് ബിന്ദു പണിക്കരെ പോലെ തമാശ പറയുന്ന നടിമാർ വളരെ കുറവാണ്. 200-ൽ അധികം സിനിമകളിൽ അഭിനയിച്ചതിൽ കൂടുതൽ കോമഡി റോളുകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലെ ഇന്ദുവിനെ മലയാളികൾക്ക് മറക്കാൻ പറ്റുമോ!
ആദ്യ ഭർത്താവിന്റെ വിയോഗത്തിന് ശേഷം 2009-ൽ ബിന്ദു പണിക്കർ നടൻ സായി കുമാറുമായി വിവാഹിതയായിരുന്നു. ആദ്യ ബന്ധത്തിൽ കല്യാണി എന്ന പേരിൽ ഒരു മകളുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് കല്യാണിയുടെ മുഖം സുപരിചിതമാണ്. അമ്മയുടെ സിനിമ ഡയലോഗുകൾ റീൽസും ടിക് ടോക്കും ചെയ്താണ് കല്യാണി മലയാളികൾക്ക് സുപരിചിതയാകുന്നത്. അതിന് ശേഷമാണ് കല്യാണി നല്ലയൊരു നർത്തകിയാണെന്ന് തിരിച്ചറിയുന്നത്.
സിനിമയിൽ നായികയായി അഭിനയിക്കുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കല്യാണിയുടെ പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജി.ഓ.ഡിയുടെ ഡിസൈനിലുള്ള ഔട്ട് ഫിറ്റിൽ പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിങ്ങിൽ ജോയാണ് കല്യാണിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതുൽ കൃഷ്ണ ഫോട്ടോസ് എടുത്തപ്പോൾ ആമീൻ അബ്ദുൾ അസീസാണ് വീഡിയോ എടുത്തത്.