December 2, 2023

‘കർഷകർക്ക് നന്ദി പറഞ്ഞ് താരങ്ങൾ!! മരം നട്ട് പിന്തുണയുമായി കല്യാണിയും ഐശ്വര്യയും..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങൾ സാമൂഹിക നന്മയുടെ ഭാഗമായി പല കാര്യങ്ങളും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ താരങ്ങൾ പല ക്യാമ്പയിനുകളുടെ ഭാഗമായി നിൽക്കാറുണ്ട്. സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ സിനിമ ആസ്വാദകർ വരെ അതേറ്റെടുത്ത് കൂടുതൽ ശ്രദ്ധനേടി കൊടുക്കുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പുതിയ ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.

നമ്മുടെ കർഷകർക്ക് നന്ദി പറയുന്ന ഒരു ക്യാമ്പയിനാണ് നടക്കുന്നത്. ‘പാരച്ചൂട്ട് കല്പവൃക്ഷ’ എന്ന സംഘടനയാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചത്. തമിഴ് സിനിമ മേഖലയിലുള്ള താരങ്ങളെ മുൻനിർത്തിയാണ് ഇത്തരം കാര്യം അവർ ചെയ്യുന്നതെങ്കിലും മലയാളത്തിലൂടെ തമിഴിലേക്ക് എത്തിയ താരങ്ങളും ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.

ചെടിയോ മരത്തൈയോ നടുന്ന ഒരു ഫോട്ടോ കൂടി ചേർത്തുകൊണ്ടാണ് താരങ്ങൾ ഇതിന്റെ ഭാഗമായി മാറുന്നത്. മലയാളത്തിലൂടെ ശ്രദ്ധനേടിയ ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങളും ക്യാമ്പയിനിൽ പങ്കുചേർന്നിട്ടുണ്ട്. “പാരച്യൂട്ട് കൽപവൃക്ഷ ഫൗണ്ടേഷന്റെ ഈ ടിവിസി നമ്മുടെ കർഷകരെ അദ്ധ്വാനിക്കുന്നത് വളരെ മനോഹരമായി പകർത്തി! നാം കഴിക്കുന്നതെല്ലാം, നമ്മുടെ ആരോഗ്യം, നമ്മുടെ ജീവിതം, നമ്മുടെ കർഷകരോട് നാം കടപ്പെട്ടിരിക്കുന്നു. കർഷകർക്ക് നന്ദി!

അതിനാൽ, നമ്മുടെ ജീവിതത്തിൽ അവരുടെ സാന്നിധ്യം വിലമതിക്കാൻ, നമുക്ക് ഒരു നിമിഷം എടുക്കാം. നന്ദിയുടെ ഈ ആഘോഷത്തിൽ എന്നോടൊപ്പം പങ്കുചേരൂ. അതിനുള്ള നിങ്ങളുടെ പിന്തുണ കാണിക്കാൻ ‘നന്ദി കർഷകരേ!’ എന്ന അടിക്കുറിപ്പോടെ നമ്മുടെ കർഷകരോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്യുക..”, താരങ്ങൾ തങ്ങൾ തൈനടുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.