December 11, 2023

‘അച്ഛനെ ട്രോളി കാളിദാസ് ജയറാം!! ‘മണി പസിക്കിത് മണി’ അനുകരിച്ച് ഹോട്ടൽ ജീവനക്കാരൻ..’ – വീഡിയോ വൈറൽ

34 വർഷമായി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരു നടനാണ് ജയറാം. 1988-ൽ പുറത്തിറങ്ങിയ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ജയറാം കഴിഞ്ഞ മുപ്പത്തിനാല് വർഷത്തോളം നായകനായി സഹനടനായും ഒക്കെ അഭിനയിച്ചിട്ടുള്ള ഒരാളാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ പേരുകൾക്ക് ശേഷം മലയാളികൾ പറയുന്നത് ജയറാമിന്റെ പേരായിരുന്നു.

മിമിക്രി കലാകാരനായ ജയറാം നായകനായി മലയാളത്തിൽ നിറഞ്ഞ് അഭിനയിച്ചപ്പോൾ മുഖ്യനടന്മാരെക്കാൾ സൂപ്പർഹിറ്റുകൾ തൊണ്ണൂറുകളിൽ സമ്മാനിച്ചിട്ടുള്ള ഒരാളാണ് ജയറാം. തന്റെ സിനിമ ജീവിതത്തിനോടൊപ്പം തന്നെ മിമിക്രിയും കൊണ്ടുപോയ ജയറാം അവാർഡ് നൈറ്റുകളിൽ സ്റ്റേജ് ഷോകളിലും അത് ചെയ്തു കൈയടികൾ വാങ്ങികൊണ്ടേയിരുന്നു. ഈ അടുത്തിടെ പോലും ജയറാമിന്റെ മിമിക്രി സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

തമിഴിലെ ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവത്തിൽ ജയറാം ഒരു പ്രധാന റോൾ ചെയ്തിരുന്നു. ആ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ തമിഴ് പ്രേക്ഷകരെ കൈയിലെടുത്ത ഒരു മിമിക്രി ജയറാമിൽ നിന്നുണ്ടായിരുന്നു. അതിൽ അഭിനയിച്ച നടൻ പ്രഭു ഷൂട്ടിങ്ങിൽ ലൊക്കേഷനിൽ കാണിച്ച രസകരമായ സംഭവങ്ങളായിരുന്നു ജയറാം സ്റ്റേജിൽ അവതരിപ്പിച്ചിരുന്നത്. അതിന്റെ വീഡിയോ ട്രെൻഡായി മാറിയിരുന്നു.

ജയറാം വളരെ രസകരമായ രീതിയിലാണ് അത് അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയറാമിന്റെ മകൻ കാളിദാസ് അച്ഛന്റെ ട്രോളിയുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഒരു ഹോട്ടലിൽ കഴിക്കാൻ പോയിയിരിക്കുമ്പോൾ പൊന്നിയൻ സെൽവത്തിന്റെ ഓഡിയോ ലൗഞ്ചിൽ ജയറാം പറഞ്ഞ ‘മണി പസിക്കിത് മണി..” എന്ന ഡയലോഗ് ഹോട്ടൽ ജീവനക്കാരൻ പറയുന്ന വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. സ്വന്തം അച്ഛനെ തന്നെ ട്രോളാൻ തുടങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)