‘ആന്റണിക്ക് വേണ്ടി ജോജുവിന്റെ വമ്പൻ മേക്കോവർ, ശരീരഭാരം കുറച്ച് താരം..’ – ഇത് എങ്ങനെയെന്ന് മലയാളികൾ

വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ജോജു ജോർജ്. 2018-ൽ പുറത്തിറങ്ങിയ ജോസഫിന് ശേഷം ജോജുവിനെ തേടി നായക വേഷങ്ങൾ സ്ഥിരമായി വരാറുണ്ട്. അതിൽ ജോജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമകളിൽ ഒന്നായിരുന്നു ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്.

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിക്ക് ഒപ്പം ജോജു വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ആന്റണി. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സിനിമയ്ക്ക് വേണ്ടി ഇപ്പോൾ ജോജു തന്റെ ശരീരഭാരം കുറച്ച് കിടിലം മേക്കോവറിൽ എത്തിയിരിക്കുകയാണ്. ജോജുവിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

രണ്ട് മാസം മുമ്പ് കണ്ടയൊരു ജോജുവിനെയല്ല ഈ സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക. ഇത് എങ്ങനെ ഇങ്ങനെ മാറിയെന്ന് പലരും ചോദിച്ചുപോകുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള ഡെഡിക്കേഷൻ പ്രേക്ഷകരും കൈയടിക്കുന്നു. പൊറിഞ്ചു മറിയം ജോസിൽ ജോജുവിന് ഒപ്പം അഭിനയിച്ച ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ടൈറ്റിൽ റോളിലാണ് ജോജു അഭിനയിക്കുന്നത്. കല്യാണി പ്രിയദർശനാണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. സിനിമയുടെ എഴുപത്തിയഞ്ച് ശതമാനം ഷൂട്ടിങ്ങും പൂർത്തിയായിട്ടുണ്ട്. അടുത്ത ഷെഡ്യൂൾ തമിഴ് നാട്ടിലാണ്. വിജയരാഘവൻ, ആശ ശരത് എന്നിവരും സിനിമയിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്. പഴയ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരു സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.


Posted

in

by