November 29, 2023

‘അമ്പോ എന്ത് ലുക്കാണിത്!! സ്ലീവ് ലെസ് ഡ്രെസ്സിൽ കിടിലം ലുക്കിൽ ജുവൽ മേരി..’ – ഫോട്ടോസ് വൈറൽ

ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതമായ താരമാണ് നടി ജുവൽ മേരി. അത് ജുവലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് വേണം പറയാൻ. പിന്നീട് ജുവലിന് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ഉത്യോപ്യയിലെ രാജാവ് എന്ന സിനിമയിൽ അഭിനയിച്ചു. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഉമാദേവി എന്ന കഥാപാത്രത്തെയാണ് ജുവൽ അവതരിപ്പിച്ചത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ജുവലിനെ കൂടുതൽ സിനിമകളിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയിരുന്നു. തൊട്ടടുത്ത ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പമാണ് ജുവൽ അഭിനയിച്ചത്.

പത്തേമാരി എന്ന സിനിമയിലെ ജുവലിനെ പ്രകടനം പ്രേക്ഷകർ പ്രശംസിച്ചിരുന്നു. ഒരേ മുഖം, തൃശ്ശൂർപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലും ജുവൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴിലും ജുവൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പുതിയ സീസണിലെ അവതാരകയായി ആരാധകരെ കൈയിലെടുത്ത് മുന്നേറുകയാണ് താരം.

ഷോയിലെ ജുവലിനെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് വ്യത്യസ്തമായ കോസ്റ്റിയുമുകളിൽ തിളങ്ങുന്നത് കൊണ്ടാണ്. ജുവലിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ജുവലിൽ ഇട്ടിരുന്ന ഡ്രെസ്സിലുള്ള ഫോട്ടോസാണ് ഇത്. ശബരീനാഥാണ് സ്റ്റൈലിംഗ്, ലേഡീസ് പ്ലാനറ്റ് ആണ് കോസ്റ്റിയൂം, അഖിൽ പടിമുറ്റമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.