ഈ അടുത്തിടെയാണ് അമൃതാനന്ദമയിയമ്മ തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. പ്രമുഖർ ഉൾപ്പടെ പങ്കെടുത്ത സപ്തതി ആഘോഷത്തിൽ പ്രതേക പൂജകൾ വരെ നടത്തിയിരുന്നു. മോഹൻലാൽ നേരിട്ട് എത്തി അനുഗ്രഹം മേടിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ നടൻ ജയറാം അമൃതാനന്ദമയിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ മലയാളികളുടെ ശ്രദ്ധനേടുന്നത്.
‘നമ്മുക്ക് ജീവിതത്തിലുണ്ടാവുന്ന അനുഭവങ്ങൾ അത് മറ്റൊരാളുടെ അടുത്ത് പറയുമ്പോൾ, ‘എനിക്ക് ആ നിമിഷത്തിൽ എന്ത് മാത്രം സന്തോഷം ഉണ്ടായി.. എന്ത് മാത്രം വിഷമിച്ചു.. അങ്ങനെ പറയുന്ന കാര്യമൊക്കെ നമ്മുക്ക് മറ്റൊരാളുടെയടുത്ത് അത് എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റും. പക്ഷേ എന്നെ സംബന്ധിച്ചത്തിടത്തോളം അത് മറ്റൊരാളുടെ അടുത്ത് എന്താണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്ദർഭമേ ഉണ്ടായിട്ടുള്ളൂ.
അത് അമ്മയെ കാണുന്ന നിമിഷമാണ്. ഞാൻ അമ്മയെ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. അമ്മയുടെ ഒപ്പം ഒരിക്കൽ ഒരു ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഒരുമിച്ച് അമ്മയുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കാൻ പറ്റിയിട്ടുണ്ട്. പക്ഷേ ആ ഒരു നിമിഷം.. അമ്മയെന്നെ ചേർത്ത് പിടിച്ചിട്ട് മോനെ എന്ന് പറയുന്ന ആ നിമിഷം.. അതെന്തായിരുന്നുവെന്ന് കുറച്ച് സമയത്തേക്ക് എല്ലാം മറന്നുപോകും. ഒരുപാട് തവണ ഇനി അങ്ങനെയാവരുതെന്ന് പറഞ്ഞ് ഞാൻ പോകും.
ഞാൻ അങ്ങനെ തന്നെയായി പോകും. ഇത് പോലും അമ്മ എനിക്ക് ഏറ്റവസാനം കൊടുത്ത അയച്ചതാണ്. അമ്മയ്ക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. അശ്വതി വള്ളിക്കാവിലെ വന്നിരുന്നു. അശ്വതി മോളെ ഇത് എന്റെ മോന് കൊടുത്തേക്കണേ എന്ന് പറഞ്ഞ് അമ്മ ഒരു മാസം മുമ്പ് എനിക്ക് കൊടുത്തയച്ചതാണ്. എപ്പോഴും അമ്മ എന്റെ കൂടെ തന്നെയുണ്ട്. അമ്മയ്ക്ക് എല്ലാ പ്രാർത്ഥനകളും ഉണ്ടായിരിക്കും..”, ജയറാം അമൃതാനന്ദമയിയമ്മയെ കുറിച്ച് പറഞ്ഞു.