തമിഴ് സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു മലയാളിയായ നടിയാണ് ഐശ്വര്യ മേനോൻ. മലയാളി ആണെങ്കിൽ കൂടിയും താരം ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. കാതലിൽ സോദപ്പുവധു യെപ്പടി എന്ന തമിഴ് സിനിമയിലൂടെ കരിയർ ആരംഭിച്ച ഐശ്വര്യ മേനോൻ ആപ്പിൾ പെണ്ണേ എന്ന തമിഴ് സിനിമയിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.
വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഐശ്വര്യ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുമുണ്ട്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുളളൂ. അതും ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് ഐശ്വര്യ അഭിനയിച്ചത്. മൺസൂൺ മാങ്കോസ് എന്ന സിനിമയിലൂടെയായിരുന്നു അത്.
2016-ൽ ഇറങ്ങിയ ആ സിനിമ പക്ഷേ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. അതുപോലെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമ മാത്രമേ ഐശ്വര്യ ചെയ്തിട്ടുള്ളൂ. പക്ഷേ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ താരത്തിനുണ്ട്. അതിന് പ്രധാനകാരണം താരത്തിന്റെ ഗ്ലാമറസ് ഫോട്ടോസ് തന്നെയാണ്. ഈ വർഷം ഐശ്വര്യ അഭിനയിച്ച രണ്ട് തമിഴ് സിനിമകളാണ് ഇറങ്ങിയത്. സ്പൈ, വീഴം എന്നിവയാണ് ആ സിനിമകൾ.
ഈ വർഷമിറങ്ങിയ ‘തമിഴ് റോക്കേഴ്സ്’ എന്ന ത്രില്ലർ വെബ് സീരീസിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതെ സമയം ഐശ്വര്യയുടെ പുതിയ ഗ്ലാമറസ് ഫോട്ടോസ് ശ്രദ്ധനേടുകയാണ്. ഒരു ബോട്ടിൽ കടൽ കാഴ്ചകൾ കണ്ടു കിടക്കുന്ന ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത്. മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയപ്പോൾ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തിരുന്നു.