സിനിമ രംഗത്ത് ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഫിറ്റ്‌നെസ്. ഒരു സമയം വരെ ബോളിവുഡിൽ അതും നടന്മാർക്ക് ഇടയിൽ മാത്രം കണ്ടുവന്നിരുന്ന ഒന്ന് ഇപ്പോൾ മോളിവുഡിലും സ്ഥിരമായി കാണാറുണ്ട്. കൃത്യമായ ഡയറ്റ് പ്ലാനും വർക്ക് ഔട്ട് സെക്ഷനുകളും ഒക്കെ ഒട്ടുമിക്ക താരങ്ങളും ചെയ്യാറുണ്ട്. ഇപ്പോൾ നടൻമാർ മാത്രമല്ല നടിമാരും തങ്ങളുടെ ഫിറ്റ്‌നെസ് ശ്രദ്ധിക്കാറുണ്ടെന്നതാണ് സത്യം.
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും കുടുംബത്തിലെ മറ്റു അംഗങ്ങളും ഇൻഫ്ലുവെൻസേഴ്സ് എന്നറിയപ്പെടുന്നവരാണ്. മൂത്തമകൾ അഹാന സിനിമയിലൂടെ കഴിവ് തെളിയിച്ചു മുന്നേറുമ്പോൾ മറ്റൊരു മകളായ ഇഷാനിയും ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താരകുടുംബം ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബമാണ്.
ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കൈയടികൾ നേടിയ ഒരാൾ ഇഷാനിയാണ്. തടി തീരെയില്ലാതിരുന്ന ഇഷാനി തന്റെ ശരീരഭാരം ലോക്ക് ഡൗൺ നാളിൽ കൂട്ടിയിരുന്നു. വളരെ കൃത്യമായ ഡയറ്റും വീട്ടിൽ തന്നെ വർക്ക് ഔട്ടും ചെയ്തു കൊണ്ടാണ് ഇഷാനി ശരീരഭാരം കൂട്ടിയിരുന്നത്. പിന്നീട് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ ആരംഭിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
യൂട്യൂബിൽ ഇഷാനിയും മറ്റ് മൂന്ന് പേരെ പോലെ വീഡിയോസ് പങ്കുവെക്കാറുണ്ട്. 2 വർഷം മുമ്പുണ്ടായിരുന്ന ഇഷാനിയല്ല ഇപ്പോഴുള്ളത്. ഇപ്പോഴിതാ ഹെവി വെയിറ്റ് ലിഫ്റ്റിംഗ് ഉൾപ്പടെയുള്ള വർക്ക് ഔട്ടുകൾ ഇഷാനി സിംപിളായി ചെയ്യുന്നുണ്ട്. അതിന്റെ വീഡിയോ ഇഷാനിയുടെ ട്രെയിനർ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും ഇഷാനിയെ സമ്മതിച്ച് തന്നിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.