താരകുടുംബങ്ങളിൽ നിന്ന് വരുന്ന മക്കളുടെ സിനിമ എൻട്രി എന്നും മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്. മലയാള സിനിമകളിൽ നിരവധി താരകുടുംബങ്ങളുണ്ട്. ആ കൂട്ടത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ആക്ടിവ് ആയിട്ടുള്ള ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മൂത്തമകൾ അഹാനയും മറ്റൊരു മകളായ ഇഷാനിയും സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.
അവരെ കൂടാതെ വേറെയും രണ്ട് പെൺകുട്ടികൾ കൃഷ്ണകുമാറിനുണ്ട്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവരെയും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. അതിന് പ്രധാനകാരണങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയ തന്നെയാണ്. നാല് പേർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതുപോലെ ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയയിലും വളരെ അധികം ഫോളോവേഴ്സും നാല് പേർക്കുമുണ്ട്.
ഇങ്ങനെയൊരു താരകുടുംബം ഇന്ത്യൻ സിനിമയിൽ തന്നെ വേറെയുണ്ടോ എന്നതും സംശയമാണ്. ചെറുപ്രായത്തിലൂടെ തന്നെ യൂട്യൂബിൽ നിന്ന് വരുമാനം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്. എല്ലാവരും സിനിമയിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി ഒരു സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛനെ കൂട്ടാതെ ഇപ്പോൾ അഹാനയും സഹോദരിമാരും അമ്മയ്ക്ക് ഒപ്പം സിംഗപ്പൂർ പോയിരിക്കുകയാണ്.
സിംഗപ്പൂർ ചിത്രങ്ങളിൽ കൂട്ടത്തിൽ ഇഷാനിയുടെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. ഓറഞ്ച് മിനി ടോപ്പും ഷോർട്സും ധരിച്ച് കട്ട ഫ്രീക്ക് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഫോട്ടോസ് ഇഷാനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് സെ.ക്സി എന്നാണ് പോസ്റ്റിന് താഴെ ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. മൂന്ന് ദിവസമായി താരകുടുംബം സിംഗപ്പൂരിലാണ്.