February 27, 2024

‘റീ-യൂണിയനിൽ ആടി തിമിർത്ത് ഇഷാനി കൃഷ്ണ, കൂട്ടുകാരികൾക്ക് ഒപ്പം പൊളിച്ചടുക്കി താരം..’ – ഫോട്ടോസ് വൈറൽ

സിനിമ താര കുടുംബങ്ങളിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുള്ളതാണ്. താരരാജാക്കന്മാരുടെ മുതൽ സാധാരണ താരങ്ങളുടെ കുടുംബങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധനേടാറുണ്ട്. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ്, നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റേത്. 30 വർഷത്തിന് അടുത്ത് സിനിമയിൽ അഭിനയിക്കുന്ന ഒരാളാണ് കൃഷ്ണകുമാർ.

1994-ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന സിനിമയിലാണ് കൃഷ്ണകുമാർ അഭിനയിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കൃഷ്ണകുമാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവായി കൃഷ്ണ കുമാർ മാറുകയും ചെയ്തു. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്നുണ്ട്. അഹാനയെ കൂടാതെ മറ്റൊരു മകൾ കൂടി കൃഷ്ണകുമാറിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകുമാർ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രമായ വണിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച ഇഷാനി കൃഷ്ണയാണ് അത്. ഇഷാനിക്ക് ചേച്ചിയെ പോലെ തന്നെ ഒരുപാട് ആരാധകരുമുണ്ട്. ഒരു ഇൻഫ്ലുവൻസർ കൂടിയാണ് ഇഷാനി യൂട്യൂബർ കൂടിയാണ്. ചേച്ചിമാർക്കും അനിയത്തിക്കും ഒപ്പം വളരെ സജീവമായി സോഷ്യൽ മീഡിയയിൽ നിൽക്കുന്ന ഇഷാനി സ്വന്തം വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കാറുണ്ട്.

ഇരുപത്തിയൊന്ന് കാരിയായ ഇഷാനി തന്റെ സ്കൂൾ റീയൂണിയനിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2018 ബാച്ചിന്റെ റീയൂണിയനാണ് തിരുവനന്തപുരത്തെ ദി സൗത്ത് പാർക്കിൽ വച്ച് നടന്നത്. ഡി.ജെ ഉൾപ്പടെയുള്ള പരിപാടികളുണ്ടായിരുന്നു. ഡി.ജെയിൽ ഇഷാനിയുടെ തകർപ്പൻ സുഹൃത്തുകൾക്ക് ഒപ്പമുള്ള ഡാൻസിന്റെയും മറ്റു ഫോട്ടോസും വൈറലാണ്.